സ്‌കൂള്‍ കെട്ടിട നിര്‍മാണ പ്രവൃത്തി ഉദ്ഘാടനം ചെയ്തു

0

മലപ്പട്ടം എ കുഞ്ഞിക്കണ്ണന്‍ സ്മാരക ഗവ.ഹയര്‍സെക്കണ്ടറി സ്‌കൂളില്‍ സംസ്ഥാന സര്‍ക്കാര്‍ അനുവദിച്ച പ്ലാന്‍ ഫണ്ട് ഉപയോഗിച്ച് നിര്‍മിക്കുന്ന പുതിയ കെട്ടിടത്തിന്റെ പ്രവൃത്തി ഉദ്ഘാടനം എം വി ഗോവിന്ദന്‍ മാസ്റ്റര്‍ എം എല്‍ എ നിര്‍വ്വഹിച്ചു. ഒരു കോടി രൂപയുടെ പ്രവര്‍ത്തനമാണ് സ്‌കൂളില്‍ നടത്തുക. ആധുനിക സജ്ജീകരണങ്ങളോടെയുള്ള ഓപ്പണ്‍ ഓഡിറ്റോറിയവും അനുബന്ധ കെട്ടിടങ്ങളും സജ്ജമാക്കും. 

ഇരിക്കൂര്‍ ബ്ലോക്ക് പഞ്ചായത്ത് പ്രസിഡണ്ട് അഡ്വ. റോബര്‍ട്ട് ജോര്‍ജ് അധ്യക്ഷത വഹിച്ചു. ജില്ലാ പഞ്ചായത്ത് സ്ഥിരം സമിതി അധ്യക്ഷ അഡ്വ. കെ കെ രത്‌നകുമാരി മുഖ്യഥിതിയായി. ജൂനിയര്‍ ഗേള്‍സ് ഫുട്‌ബോള്‍ ഇന്റര്‍ ഡിസ്ട്രിക് സ്റ്റേറ്റ് ചാമ്പ്യന്‍ഷിപ്പില്‍ കിരീടം നേടിയ കണ്ണൂര്‍ ജില്ലാ ടീം അംഗമായ പ്ലസ് ടു വിദ്യാര്‍ഥിനി മിഥുന മണികണ്ഠനെ എം എല്‍ എ ആദരിച്ചു.
മലപ്പട്ടം ഗ്രാമപഞ്ചായത്ത് പ്രസിഡണ്ട് കെ പി രമണി, വൈസ് പ്രസിഡണ്ട് ഇ ചന്ദ്രന്‍ മാസ്റ്റര്‍, സ്ഥിരം സമിതി അധ്യക്ഷരായ കെ സജിത, കെ വി മിനി, എം വി അജ്‌നാസ്, പ്രിന്‍സിപ്പല്‍ ടി കെ ഹരീന്ദ്രന്‍, ഹെഡ് മിസ്ട്രസ് സി രജിത, പി ടി എ പ്രസിഡണ്ട് വി വി മോഹനന്‍, മദര്‍ പി ടി എ പ്രസിഡണ്ട് കെ പി മിനി, എസ് എം സി ചെയര്‍മാന്‍ സോമസുന്ദരന്‍, പി പി ലക്ഷ്മണന്‍, പി പി ഉണ്ണികൃഷ്ണന്‍, എം പി രാധാകൃഷ്ണന്‍ തുടങ്ങിയവര്‍ പങ്കെടുത്തു.

Leave a Reply

This site uses Akismet to reduce spam. Learn how your comment data is processed.

%d bloggers like this: