കെ കെ എന്‍ പി എം ജിവിഎച്ച്എസ്
ഹയര്‍സെക്കണ്ടറി, വൊക്കേഷണല്‍ ഹയര്‍ സെക്കണ്ടറി ബ്ലോക്കിന് തറക്കല്ലിട്ടു

0

തളിപ്പറമ്പ് നിയോജക മണ്ഡലം സമഗ്ര വിദ്യാഭ്യാസ പദ്ധതിയില്‍ ഉള്‍പ്പെടുത്തി പരിയാരം കെ കെ എന്‍ പി എം   ജി വി എച്ച് എസ്  സ്‌കൂളില്‍ നിര്‍മിക്കുന്ന ഹയര്‍ സെക്കണ്ടറി, വൊക്കേഷണല്‍ ഹയര്‍ സെക്കണ്ടറി ബ്ലോക്കിന്റെ ശിലാസ്ഥാപനം  എം വി ഗോവിന്ദന്‍ മാസ്റ്റര്‍ എം എല്‍ എ നിര്‍വഹിച്ചു. സമഗ്ര വിദ്യാഭ്യാസ വികസന പദ്ധതി മണ്ഡലത്തില്‍ ഫലപ്രദമായി നടപ്പാക്കുന്നതായി എം വി ഗോവിന്ദന്‍ മാസ്റ്റര്‍ എം എല്‍ എ  പറഞ്ഞു. വിവിധ പദ്ധതികളിലായി ആറരക്കോടി രൂപയുടെ പ്രവര്‍ത്തനങ്ങളാണ് പരിയാരം കെ കെ എന്‍ പി എം  ജി വി എച്ച് എസ് സ്‌കൂളില്‍ നടപ്പാക്കുകയെന്നും അദ്ദേഹം പറഞ്ഞു.

ഒരു കോടി രൂപ ചെലവിലാണ് ഹയര്‍ സെക്കണ്ടറി കെട്ടിടം നിര്‍മിക്കുന്നത്. 248.20 ചതുരശ്ര മീറ്ററില്‍ മൂന്ന് ക്ലാസ് മുറികളും ഒരു സ്റ്റെയര്‍ റൂമുമാണ് നിര്‍മിക്കുക. 18 മാസം കൊണ്ട് പ്രവൃത്തി പൂര്‍ത്തീകരിക്കും.

സ്‌കൂള്‍ ഓഡിറ്റോറിയത്തില്‍ നടന്ന പരിപാടിയില്‍ ജില്ലാപഞ്ചായത്ത് പ്രസിഡണ്ട് പി പി ദിവ്യ അധ്യക്ഷത വഹിച്ചു. സമഗ്ര വിദ്യാഭ്യാസ രേഖ പ്രകാശനം തളിപ്പറമ്പ് ബ്ലോക്ക് പഞ്ചായത്ത് പ്രസിഡണ്ട് സി എം കൃഷ്ണന്‍ നിര്‍വഹിച്ചു. പൊതുമരാമത്ത് വകുപ്പ് തലശ്ശേരി കെട്ടിട വിഭാഗം എക്‌സി എഞ്ചിനീയര്‍ ഷാജി തയ്യില്‍ റിപ്പോര്‍ട്ട് അവതരിപ്പിച്ചു. ജില്ലാപഞ്ചായത്ത് ആരോഗ്യ -വിദ്യാഭ്യാസ സ്ഥിരം സമിതി അധ്യക്ഷ അഡ്വ. കെ കെ രത്‌നകുമാരി, പരിയാരം ഗ്രാമപഞ്ചായത്ത് പ്രസിഡണ്ട് ടി ഷീബ, വൈസ് പ്രസിഡണ്ട് പി പി ബാബുരാജ്, ബ്ലോക്ക് പഞ്ചായത്തംഗം ഇ സി മല്ലിക, പഞ്ചായത്ത് സ്ഥിരം സമിതി അധ്യക്ഷരായ ടി പി രജനി, ടോണ വിന്‍സന്റ്, പഞ്ചായത്തംഗം ദൃശ്യ ദിനേശന്‍, ആര്‍ ഡി ഡി കെ ആര്‍ മണികണ്ഠന്‍, വി എച്ച് എസ് ഇ എ ഡി ഇ ആര്‍ ഉദയകുമാരി, സമഗ്ര ശിക്ഷ കേരളം ജില്ലാ പ്രൊജക്ട് കോ-ഓഡിനേറ്റര്‍ ഇ സി വിനോദ്, വി എച്ച് എസ് ഇ പ്രിന്‍സിപ്പല്‍ കെ അനില്‍, പ്രധാനാധ്യാപിക സി പ്രീത തുടങ്ങിയവര്‍ പങ്കെടുത്തു.

Leave a Reply

This site uses Akismet to reduce spam. Learn how your comment data is processed.

%d bloggers like this: