ലാസ്യ കലാക്ഷേത്രയുടെ കാരിക്കുരിക്കൾ 20 ന് അരങ്ങിലേക്ക്

പിലാത്തറ. ലാസ്യ കലാക്ഷേത്രയുടെ നൂതന നൃത്തശില്പമായ കാരിക്കുരിക്കൾ അരങ്ങിലേക്ക്. 20ന് ബുധനാഴ്ച വൈകുന്നേരം 6 മണിക്ക് ലാസ്യ കോളേജ് ഓപ്പൺ ഓഡിറ്റോറിയത്തിൽ അ രങ്ങേറും.
ലാസ്യ കോളേജ് ഓഫ് ഫൈൻ ആർട്സിലെ ഭരതനാട്യം അധ്യാപിക ഹരിത തമ്പാൻ കാരിക്കുരിക്കളായി വേദിയിലെത്തുന്നു. കൂടാതെ ബിരുദ ബിരുദാനന്തര വിദ്യാർത്ഥികളായ ഇരുപതിലധികം കലാകാരികളും ഈ നൃത്താവിഷ്കാരത്തിൽ പങ്കെടുക്കുന്നുണ്ട്. ഡോ. കലാമണ്ഡലം ലതയാണ് സംവിധാനം .
ഭരതനാട്യത്തിനു പുറമെ തെയ്യം, ചിമ്മാനക്കളി, ആയോധന കലയായ കളരി എന്നിവയുടെ സമന്വയത്തിലൂടെയാണ് ഈ നൃത്താവിഷ്കാരം ചിട്ടപ്പെടുത്തിയിരിക്കുന്നത്.ഉത്തരമലബാറിലെ വിഖ്യാതമായ പുലിമ റഞ്ഞ തൊണ്ടച്ചൻ തെയ്യത്തിന്റെ പുരാവൃത്ത മാണ്കാരിക്കുരിക്കൾ നൃത്തശില്പത്തിന്റെ ഇതിവൃത്തം. മണ്ണിനും മനുഷ്യനും വേണ്ടി പോരാടിയ കാരിക്കുരിക്കൾ അള്ളടം മുത്താഴി തമ്പ്രാന്റെ ആധിയും, വ്യാധിയും ഒഴിപ്പിക്കാൻ പുലിപ്പാലിനും പുലിജടയ്ക്കും വേണ്ടി തമ്പ്രാന്റെ ആജ്ഞ പ്രകാരം പുലിരൂപം പൂണ്ട് കാട്ടിൽ പോകുന്നു. കൃത്യനിർവ്വഹണത്തിനുശേഷം തിരി ച്ചെത്തിയപ്പോൾ ജനങ്ങൾ ഭയന്നൊളിക്കുന്നു. മനുഷ്യജന്മം തിരികെ ലഭിക്കാതെ ഒറ്റപ്പെടലിൻ്റെ വേദനയുമായി പുലിജന്മവും പേറി തെയ്യക്കോലമായി തമ്പ്രാക്കന്മാർ ക്കെതിരെ ഗർജ്ജിച്ചുകൊണ്ട് നമ്മളിലൊരാളായി ഇന്നും ജീവിക്കുന്നു.
തമ്പാൻ കാമ്പ്രത്ത് രചനയും മണികണ്ഠദാസ് ഗാന രചനയും ഹരിപ്പാട് കെ.പി. എൻ പിള്ള സംഗീതവും നിർവഹിക്കുന്നു. വാർത്ത സമ്മേളനത്തിൽ ലാസ്യ കോളേജ് ഓഫ് ഫൈൻ ആർട്സ് പ്രിൻസിപ്പാൾ
ഡോ.കലാമണ്ഡലം ലത,
സിദ്ധാർത്ഥൻ വണ്ണാരത്ത്, ഡോ.കലാക്ഷേത്ര വിദ്യാലക്ഷ്മി,
അശോകൻ തളിപ്പറമ്പിൽ തമ്പാൻ, കാമ്പ്രത്ത് എന്നിവർ പങ്കെടുത്തു