യുവാവിനെ വധിക്കാൻ ശ്രമം; പരാതിയിൽ കേസെടുത്തു

പയ്യന്നൂര്‍: മണ്ണിട്ട് സ്ഥലം നികത്തുന്നതുമായി ബന്ധപ്പെട്ട് വില്ലേജ് അധികൃതർ സ്റ്റോപ്പ് മെമ്മോ നൽകിയതിനെ തുടർന്ന് വിവരം ചോർത്തിക്കൊടുത്തുവെന്നാരോപിച്ച് യുവാവിനെ കത്തിവാൾകൊണ്ട് വെട്ടിക്കൊലപ്പെടുത്താൻ ശ്രമിച്ച ബന്ധുവിനെതിരെ പരാതിയിൽ വധശ്രമത്തിന് പോലീസ് കേസെടുത്തു. കുഞ്ഞിമംഗലം
തെക്കുമ്പാട് സ്വദേശി ചാമുണ്ടി ഗോപിയെ(48) വെട്ടിപ്പരിക്കേല്‍പ്പിച്ച സംഭവത്തിലാണ് ബന്ധുവായ പി.വി.ലക്ഷ്മണനെതിരെ പയ്യന്നൂർ പോലീസ് വധശ്രമത്തിന് കേസെടുത്തത്.
കഴിഞ്ഞ വെള്ളിയാഴ്ച വൈകുന്നേരം ആറരയോടെയാണ് സംഭവം. പ്രദേശത്തെ വയലില്‍ മണ്ണിട്ട് നികത്തുന്നതറിഞ്ഞ് വില്ലേജ് ഓഫീസര്‍ സ്ഥലം സന്ദര്‍ശിക്കുകയും പ്രവൃത്തി തടഞ്ഞ സംഭവമുണ്ടായിരുന്നു. വയല്‍ മണ്ണിട്ടു നികത്തുന്നതായി വില്ലേജ് ഓഫീസര്‍ക്ക് വിവരം ചോർത്തി നല്‍കിയത് ഗോപിയാണെന്ന് ആരോപിച്ചായിരുന്നു അക്രമം. കത്തി വാൾകൊണ്ട് വെട്ടേറ്റ് സാരമായി പരിക്കേറ്റ് പരിയാരത്തെ കണ്ണൂര്‍ ഗവ.മെഡിക്കല്‍ കോളേജില്‍ ചികിത്സയില്‍ കഴിയുന്ന ഗോപിയില്‍നിന്നും മൊഴിയെടുത്ത പോലീസ് വധശ്രമത്തിന് കേസെടുത്തത് അന്വേഷണം ഊർജിതമാക്കി