ഗോവൻ മദ്യവുമായി പ്രതി അറസ്റ്റിൽ

ബദിയടുക്ക.വിൽപ്പനക്കായി എത്തിച്ച ഗോവൻ മദ്യ ശേഖരവുമായി പ്രതിയെ എക്സൈസ് സംഘം പിടികൂടി. മഞ്ചേശ്വരം മുഗുപാലടുക്കത്തെ സി.എച്ച്. വിശ്വനാഥനെയാണ് ബദിയടുക്ക റേഞ്ച് എക്സൈസ് പ്രിവൻ്റീവ് ഓഫീസർ കെ. എം.പ്രദീപും സംഘവും അറസ്റ്റു ചെയ്തത് .നീർച്ചാൽ കുണ്ടിക്കാനത്ത് വെച്ചാണ് 51.84 ലിറ്റർ ഗോവൻ മദ്യ ശേഖരവുമായി പ്രതി പിടിയിലായത്.റെയ്ഡിൽ സിവിൽ എക്സൈസ് ഓഫീസർമാരായ മോഹനകുമാർ എൽ ,ജനാർദ്ദന എൻ, വനിത സിവിൽ എക്സൈസ് ഓഫീസർ അശ്വതി വി.വി.,ഡ്രൈവർ രാധാകൃഷ്ണൻ എം. കെ. എന്നിവരുമുണ്ടായിരുന്നു. അറസ്റ്റു ചെയ്ത് കോടതിയിൽ ഹാജരാക്കിയ പ്രതിയെ റിമാൻ്റ് ചെയ്തു.