ബിസിനസിൽ പങ്കാളിയാക്കാമെന്ന് വിശ്വസിപ്പിച്ച് പണം തട്ടിയെടുത്തു

കണ്ണൂർ.ബിസിനസിൽ പങ്കാളിയാക്കാമെന്ന് വിശ്വസിപ്പിച്ച് ലക്ഷങ്ങൾ തട്ടിയെടുത്ത് കബളിപ്പിച്ച നാലു പേർക്കെതിരെ വഞ്ചനാകുറ്റത്തിന് ടൗൺ പോലീസ് കേസെടുത്തു.മരക്കാർക്കണ്ടി സ്വദേശി കല്ലിങ്കൽ ഷമലിൻ്റെ പരാതിയിലാണ് റിൻസ് പ്രൊമോസ് പ്രൈവറ്റ് ലിമിറ്റഡ് കമ്പനി ചീഫ് ഓപ്പറേറ്റർ ജെയ്സൺ ജോയി അറക്കൽ, സ്ഥാപനത്തിലെജാക്സൺ ജോയി അറക്കൽ, ജീനമോൾ, സിനോജ് എന്നിവർക്കെതിരെ വഞ്ചനാകുറ്റത്തിന് ടൗൺ പോലീസ് കേസെടുത്തത്. പള്ളിക്കുന്നിൽ പ്രവർത്തനമാരംഭിക്കുന്ന സ്ഥാപനത്തിൽ പങ്കാളിയാക്കാമെന്നും മാസ ലാഭവിഹിതമായി 20,000 രൂപ നൽകാമെന്ന് വിശ്വസിപ്പിച്ച്
കഴിഞ്ഞവർഷം ജൂൺ 9 മുതൽ 3,30,000 രൂപ വാങ്ങിക്കുകയും പിന്നീട് സ്ഥാപനം പ്രവർത്തനം തുടങ്ങാനായി 80,000 രൂപ കൂടി വേണമെന്ന് ആവശ്യപ്പെട്ട് കൈക്കലാക്കുകയും ചെയ്ത ശേഷം സ്ഥാപനത്തിൽ പങ്കാളിയാക്കുകയോ ലാഭ വിഹിതമോ കൊടുത്ത പണമോതിരിച്ചുനൽകാതെ വഞ്ചിച്ചുവെന്ന പരാതിയിലാണ് കേസെടുത്തത്.