താവം പാലത്തിൽ വൈദ്യുതി തൂൺ ഒടിഞ്ഞുവീണു

0

പയ്യന്നൂർ: പഴയങ്ങാടി- താവം പാലത്തിന് മുകളിൽ സോളാർതെരുവ് വിളക്കുകൾക്കായിസ്ഥാപിച്ച തൂൺ പാലത്തിലേക്ക് ഒടിഞ്ഞു വീണ് വാഹന ഗതാഗതം തടസ്സപ്പെട്ടു. ഇന്ന് രാവിലെ 7.30 മണിയോടെയാണ് സംഭവം. വാഹന ഗതാഗതം തടസപ്പെട്ടതിനെ തുടർന്ന് പഴയങ്ങാടി പോലീസ് പയ്യന്നൂർ ഫയർസ്റ്റേഷനിലേക്ക് വിവരമറിയിക്കുകയായിരുന്നു. സ്റ്റേഷൻ ഓഫീസർ കെ വി .പ്രഭാകരൻ്റെ നേതൃത്വത്തിൽ സ്ഥലത്തെത്തിയ സേനാംഗങ്ങൾ ഹൈഡ്രോളിക്ക്കട്ടർ ഉപയോഗിച്ച് തൂൺ മുറിച്ച് നീക്കിയ ശേഷമാണ് വാഹനഗതാഗതം പുന:സ്ഥാപിച്ചത്.തൂൺ പാലത്തിലേക്ക് ഒടിഞ്ഞ് വീണതോടെ അര മണിക്കൂറോളം ഇതുവഴിയുള്ള വാഹന ഗതാഗതം തടസ്സപ്പെട്ടു.

Leave a Reply

This site uses Akismet to reduce spam. Learn how your comment data is processed.

%d bloggers like this: