പ്രതിഷേധ ട്രെയിൻ യാത്ര നടത്തി

പയ്യന്നൂർ :സ്ലീപ്പർ കോച്ചുകൾ വെട്ടിച്ചുരുക്കുന്ന കേന്ദ്ര നയം തിരുത്തുക,കേരളത്തോടുള്ള റെയിൽവേ അവഗണന അവസാനിപ്പിക്കുക എന്നി മുദ്രാവാക്യമുയർത്തി DYFI പ്രതിഷേധ ട്രെയിൻ യാത്ര സംഘടിപ്പിച്ചു..പയ്യന്നൂർ റയിൽവേ സ്റ്റേഷനിൽ നിന്നും കണ്ണൂർ വരെയാണ് പയ്യന്നൂർ ബ്ലോക്കിലെ സഖാക്കൾ പ്രതിഷേധ ട്രെയിൻ യാത്ര നടത്തി യാത്രക്കാർക്ക് ലഘുലേഖ വിതരണം ചെയ്തു ..ജില്ലാ വൈസ് പ്രസിഡന്റ് വി കെ നിഷാദ് സംസ്ഥാന കമ്മിറ്റിയംഗം പി പി അനീഷ ടി സി വി നന്ദകുമാർ കെ മനുരാജ് ഏ മിഥുൻ എന്നിവർ നേതൃത്വം നൽകി..
കേരളത്തിലോടുന്ന സുപ്രധാന ട്രെയിനുകളിലെ സ്ലീപ്പർ കോച്ചുകൾ വെട്ടിക്കുറച്ച് പകരം തേർഡ് ഏ സി ആകുകയാണ്..സ്ലീപ്പർ കോച്ചുകൾ വെട്ടികുറക്കുന്നതിലൂടെ സാധാരണക്കാർ ബുദ്ധിമുട്ടിലാവും മാവേലി എക്സ്പ്രസ്സ് മംഗളൂർ എക്സ്പ്രസ്സ് ചെന്നൈ മെയിൽ വെസ്റ്റ് കോസ്റ്റ് എക്സ്പ്രസ്സ് തുടങ്ങീയ ട്രെയിനുകളിലാണ് സെപ്തംബർ മാസത്തോടെ സ്ലീപ്പർ കോച്ചുകൾ വെട്ടികുറക്കുന്നത്..