ഇലക്കറികളുടേയും ഇലക്കറി വിഭവങ്ങളുടെയും പ്രദർശനം സംഘടിപ്പിച്ചു

0

ദേശീയ പോഷണ മാസചാരണത്തിന്റെ ഭാഗമായി ICDS തളിപ്പറമ്പ അഡിഷണൽ 1 ഓഫീസിന്റെ നേതൃത്വത്തിൽ ഇലക്കറികളുടേയും ഇലക്കറി വിഭവങ്ങളുടെയും പ്രദർശനം സംഘടിപ്പിച്ചു.

ന്യൂനപോക്ഷണം പരിഹരിക്കുക എന്ന ലക്ഷ്യത്തോടുകൂടി 2018 ൽ ആരംഭിച്ച പദ്ധതിയാണ് നാഷണൽ ന്യൂട്രീഷൻ മിഷൻ. ഇതിന്റെ ഭാഗമായി 2018 മുതൽ എല്ലാ വർഷവും സെപ്റ്റംബർ 1 മുതൽ 30 വരെ പോഷണ മാസംചാരണം നടത്തുന്നുണ്ട്.
ഇതിന്റെ ഭാഗമായാണ് ഇലക്കറികളുടെയും ഇലക്കറി വിഭവങ്ങളുടെയും പ്രദർശനം സംഘടിപ്പിച്ചത്.
ചീര, മുരിങ്ങയില, , തവര, പൊന്നാങ്കണ്ണി, മത്തൻ, കൊടിത്തൂവ, അടുക്കളചീര , ചേനയില ചേമ്പില,പ്ലാവില മുത്തിൾ, തഴുതാമ, ചെറുചീര, കാന്താരിയില, കോവയില മുരികൂടി, പാഷാൻഫ്രൂട്ട് തുടങ്ങിയ ഉപയോഗിച്ചുള്ള വിഭവങ്ങളാണ് പ്രദർശനം സംഘടിപ്പിച്ചത്.
തളിപ്പറമ്പ അഡിഷണൽ 1 ICDS ശിശുവികസന പദ്ധതി ഓഫീസർ രേണുക പാറയിൽ ന്റെ നേതൃത്വത്തിലാണ് പരിപാടി സംഘടിപ്പിച്ചത്. (ബൈറ്റ് )
കടന്നപ്പള്ളി പാണപ്പുഴ, പട്ടുവം, എന്നീ ഗ്രാമപഞ്ചായത്തുകളിലെയും ആന്തൂർ, തളിപ്പറമ്പ എന്നീ നഗരസഭകളിലെയും അങ്കണവാടി ഹെൽപ്പർമാർ, ICDS സൂപ്പർവൈസർമാരായ ശ്രീമതി ശ്യാമള സി വി പങ്കജാക്ഷി കെ, അനുമോൾ പി ജെ, സ്മിത കെ കുന്നിൽ എന്നിവർ പങ്കെടുത്തു

Leave a Reply

This site uses Akismet to reduce spam. Learn how your comment data is processed.

%d bloggers like this: