ബി ജെ പി സർക്കാർ നടപ്പിലാക്കുന്നത് രാജ്യത്തെ പൂർണ്ണമായും തകർക്കുന്ന നടപടികൾ : മഹേഷ് കക്കത്ത്

0

കരിവെള്ളൂർ ബി ജെ പി സർക്കാർ നടപ്പിലാക്കുന്നത് രാജ്യത്തെ പൂർണ്ണമായും തകർക്കുന്ന നടപടികളാണെന്ന് എ ഐ വൈ എഫ് മുൻ സംസ്ഥാന സെക്രട്ടറി മഹേഷ് കക്കത്ത് അഭിപ്രായപ്പെട്ടു.
ബിജെ പി യെ പുറത്താക്കൂ, ഭാരതത്തെ രക്ഷിക്കൂ എന്ന മുദ്രാവാക്യമുയർത്തി സിപി ഐ നേതൃത്വത്തിൽ കരിവെള്ളൂർ – പെരളം പഞ്ചായത്ത് തല കാൽ നട ജാഥ സമാപന പൊതുയോഗം ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം . സ്വാമി മുക്കിൽ വെച്ച് സി പി ഐ ജില്ലാ കൗൺസിൽ അംഗം പി നാരായണൻ ജാഥ ഉദ്ഘാടനം ചെയ്തു. കരിവെള്ളൂർ രാജൻ അധ്യക്ഷനായി. കരിവെള്ളൂരിൽ നടന്ന സമാപന യോഗത്തിൽ സി പി ഐ നേതാക്കളായ ജാഥാ ലീഡർ എം. സതീശൻ ,എം പി വേണു , കെ. വിനോദ് കുമാർ , സുനിൽ കുമാർ , എൻ .കെ. അസീസ് , സി. പ്രിയ , പി. ആർ പൊന്നമ്മ , കെ. ഇ മുകുന്ദൻ , എവി മാധവൻ, എം.വി രാഘവൻ എന്നിവർ പ്രസംഗിച്ചു

Leave a Reply

This site uses Akismet to reduce spam. Learn how your comment data is processed.

%d bloggers like this: