നെല്ല് സംഭരണ കുടിശ്ശിക ഉടൻ കൊടുത്ത് തീർക്കണം – കർഷക മോർച്ച

0


ഉളിക്കൽ: നെല്ല് സംഭരണ കുടിശ്ശിക ഉടൻ കൊടുത്തു തീർക്കണമെന്നും കർഷകരുടെ ദുരിതങ്ങൾക്ക് അടിയന്തിരമായി പരിഹാരം കാണണമെന്നും കർഷകമോർച്ച കണ്ണൂർ ജില്ല പ്രസിഡൻ്റ് ശ്രീകുമാർ കൂടത്തിൽ ആവശ്യപ്പെട്ടു. കർഷകമോർച്ച ഉളിക്കൽ പഞ്ചായത്ത് കമ്മിറ്റിയുടെ നേതൃത്തത്തിൽ നടന്ന കർഷക സംഗമവും നൂതന കൃഷിരീതികളെക്കുറിച്ചുള്ള പഠന ക്ലാസും ഉദ്‌ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം. കേന്ദ്ര സർക്കാർ നിർദ്ദേശപ്രകാരമുള്ള കർഷക കൂട്ടായ്മകളും ഫാർമേഴ് പ്രൊഡ്യൂസേഴ്സ് സംഘങ്ങളുടെയും പ്രധാന്യങ്ങളും യോഗത്തിൽ വിശദീകരിച്ചു.
ഉളിക്കൽ വ്യാപാരഭവൻ ഹാളിൽ നടന്ന സംഗമത്തിൽ സുജിത്ത് കൃഷ്ണാടിയിൽ അധ്യക്ഷനായി. ജില്ലാ വൈസ് പ്രസിഡൻ്റ് ബാലൻ ഉദയഗിരി മുഖാതിഥി ആയിരുന്നു. നൂതന കൃഷിരീതികളും സാധ്യതകളും എന്ന വിഷയത്തിൽ കൃഷി അസിസ്റ്റൻറ് മധുസൂതനൻ പയ്യാവൂർ ക്ലാസെടുത്തു.
ബി ജെ പി ഇരിക്കൂർ മണ്ഡലം ജനറൽ സെക്രട്ടറി എ.കെ. മനോജ് മാസ്റ്റർ, ജില്ലാ കമ്മിറ്റി അംഗം പി.കെ. സുധാകരൻ, പഞ്ചായത്ത് കമ്മിറ്റി പ്രസിഡൻ്റ് കെ.ആർ. രജിമോൻ, ജനറൽ സെക്രട്ടറി എം.എസ്. ദിലീപ് എന്നിവർ സംസാരിച്ചു. ജനറൽ സെക്രട്ടറി സി.ആർ. പ്രദീപൻ സ്വാഗതവും എൻ.ഡി. ശിവദാസ് നന്ദിയും പറഞ്ഞു.

Leave a Reply

This site uses Akismet to reduce spam. Learn how your comment data is processed.

%d bloggers like this: