വിശ്വകർമ ദിനാഘോഷവും ശോഭായാത്രയും

കണ്ണൂർ : വിശ്വകർമ സൊസൈറ്റി കണ്ണൂർ താലൂക്ക് യൂണിയന്റെ നേതൃത്വത്തിൽ വിശ്വകർമ ദിനാഘോഷം നടന്നു. കനകത്തൂർ കാവ് പരിസരത്തുനിന്ന് തുടങ്ങിയ ശോഭായാത്ര ബാങ്ക് റോഡ്, മുനീശ്വരൻ കോവിൽ, പഴയ ബസ്‌സ്റ്റാൻഡ് വഴി കണ്ണൂർ ജവാഹർ ലൈബ്രറി ഹാളിൽ സമാപിച്ചു.
സാംസ്‌കാരിക സമ്മേളനം ചിത്രകാരൻ ആർട്ടിസ്റ്റ് ശശികല ഉത്ഘാടനം ചെയ്തു. സ്വാമി സാധു കൃഷ്ണാനന്ദ സരസ്വതി മഹാരാജ് ആധ്യാത്മിക പ്രഭാഷണം നടത്തി. സദാനന്ദൻ ചേലേരി അധ്യക്ഷനായി. ഗായത്രി സ്വയംസഹായസംഘം അംഗങ്ങളെ വി.പി. സോമൻ ആദരിച്ചു.
അനീഷ് കാപ്പാട്, എം.വി. ലക്ഷ്മണൻ, രജനി കടമ്പൂർ, രേഖ പള്ളിക്കുന്ന്, വനജ, എ.പി. രജില, ബിജിത, പി.കെ. പങ്കജവല്ലി, രഞ്ജിത്ത് തിലാന്നൂർ എന്നിവർ സംസാരിച്ചു.