പാനൂരിൽ അച്ഛൻ മകനെ എയർഗണ്‍ ഉപയോഗിച്ച് വെടിവെച്ചു

പാനൂർ : എയർഗണ്ണിൽനിന്ന് അച്ഛന്റെ വെടിയേറ്റ് മകന് പരിക്കേറ്റു. തെക്കെ പാനൂർ കനക ഭവനിൽ ഞായറാഴ്ച രാത്രി 8.30-ഓടെയാണ് സംഭവം. പാനൂരിലെ ജൂവലറി ഉടമ ഗോപിയുടെ മകൻ സൂരജിനാണ് അച്ഛന്റെ കൈയിലെ എയർഗണ്ണിൽനിന്ന് വെടിയേറ്റത്. തലയിലാണ് പരിക്ക്. മദ്യലഹരിയിലാണ് സംഭവമെന്ന് പാനൂർ പോലീസ് പറഞ്ഞു. തലശ്ശേരി ആസ്പത്രിയിലെ പ്രാഥമിക ചികിത്സയ്ക്കുശേഷം യുവാവിനെ കണ്ണൂരിലെ സ്വകാര്യ ആസ്പത്രിയിൽ പ്രവേശിപ്പിച്ചു. പരാതിയില്ലെന്ന് യുവാവ് പറഞ്ഞതായി പാനൂർ പോലീസ് ഇൻസ്പെക്ടർ എം.പി. ആസാദ് പറഞ്ഞു. മഹാരാഷ്ട്ര സ്വദേശിയായ ഗോപി 40 വർഷം മുൻപാണ് പാനൂരിലെത്തിയത്.