സ്കൂൾകായികമേള സംഘടിപ്പിച്ചു

കാലിക്കടവ്: പിലിക്കോട് സി. കൃഷ്ണൻ നായർ സ്മാരക ഗവൺമെൻറ് ഹയർ സെക്കൻഡറി സ്കൂൾ കായികമേള കാലിക്കടവ് മൈതാനത്ത് സംസ്ഥാന സ്പോർട്സ് കൗൺസിൽ അംഗം ടി.വി .ബാലൻ ഉദ്ഘാടനം ചെയ്തു. കായികമേളയുടെ ഭാഗമായി നടന്ന മാർച്ച് പാസ്റ്റിൽ സ്കൗട്ട് ആൻഡ് ഗൈഡ്സ്, ജൂനിയർ റെഡ് ക്രോസ്, കായിക പ്രതിഭകൾ, എൻ.എസ്.എസ്. വളണ്ടിയർമാർ പങ്കെടുത്തു. സ്കൂൾ പ്രിൻസിപ്പൽ എ. രത്നാവതി പതാക ഉയർത്തി. കായികാധ്യാപകൻ കെ. കെ. സതീഷ് ചടങ്ങിൽ സ്വാഗതം പറഞ്ഞു . പ്രധാനധ്യാപിക എം .രേഷ്മ, പി. ടി. എ .വൈസ് പ്രസിഡണ്ട് എം.സുമേശൻ, എന്നിവർ ആശംസകൾ അർപ്പിച്ചു സംസാരിച്ചു. സംസ്ഥാന ജൂനിയർ ഗേൾസ് ഫുട്ബോൾ ക്യാമ്പിലേക്ക് സെലക്ഷൻ ലഭിച്ച അഹ്ന വേങ്ങാട്ട് പ്ലസ് ടു വിദ്യാർത്ഥിനിയെ പ്രിൻസിപ്പലും പ്രധാനധ്യാപികയും ചേർന്ന് ആദരിച്ചു. എസ് .എം. സി. ചെയർമാൻ പി. സുധാകരന്റെ അധ്യക്ഷതയിൽ നടന്ന സമാപന ചടങ്ങിൽ ചന്തേര എസ്.ഐ എം. വി .ശ്രീദാസ് വിജയികൾക്കുള്ള സമ്മാനദാനം നിർവ്വഹിച്ചു.