മണിചെയിൻ മോഡൽ തട്ടിപ്പ്: മൂന്ന് പേർ പയ്യന്നൂരിൽ അറസ്റ്റിൽ

കണ്ണൂർ: എജുക്കേഷൻ ട്രസ്റ്റിന്റെ പേരിൽ കേരളത്തിൽ നിരോധിച്ച മണിചെയിൻ ബിസിനസ് നടത്തി വരികയായിരുന്ന മൂന്നു പേരെ പയ്യന്നൂർ പോലീസ് അറസ്റ്റ് ചെയ്തു. കാഞ്ഞങ്ങാട് മാവുങ്കാൽ ആസ്ഥാനമായി പ്രവർത്തിക്കുന്ന ‘ക്യൂ ലയൺസ്’ ഓൺലൈൻ മാർക്കറ്റിംഗ് സ്ഥാപനമാണ് മണിചെയിന് തട്ടിപ്പ് നടത്തി വീട്ടമ്മമാർ അടക്കം നിരവധി പേരെ കബളിപ്പിച്ചു പണം തട്ടിയത്. തളിപ്പറമ്പ് ഡിവൈഎസ്പി ടികെ രത്നകുമാറിന് ലഭിച്ച രഹസ്യവിവരത്തെ തുടർന്ന് പയ്യന്നൂർ സി.ഐ ധനഞ്ജയൻ ബാബു, എസ്.ഐ ശ്രീജിത്ത് കോടേരിയുടെയും നേതൃത്വത്തിൽ നടത്തിയ ഓഫീസ് റെയ്ഡിലാണ് കമ്പനിയുടെ ഡയറക്ടർ ബോർഡ് മെമ്പർമാരായ കാഞ്ഞങ്ങാട് സ്വദേശികളായ കെ. പ്രജീഷ്(30), പി.ബലദാസ് (30), കെ. സുധീഷ് (30) എന്നിവരെ പിടികൂടിയത്. ഇതിൽ ചേരുന്ന വ്യക്തിയുടെ കയ്യിൽ നിന്നും ഒന്നേകാൽ ലക്ഷം രൂപ പ്രകാരം വാങ്ങി 80,000 രൂപ വിലയുണ്ടെന്ന് പറഞ്ഞു ഒരു വാച്ചും ട്രാവൽ പോർട്ടലും നൽകി അംഗത്വം എടുത്ത് ഇവർ രണ്ടുപേരെ ചേർത്താന് ആവശ്യപ്പെടും. തട്ടിപ്പിനിരയായ ഇനിയും നിരവധി പേർ പരാതിയും വരാനുള്ള സാധ്യതയും പോലീസ് തള്ളിക്കളയുന്നില്ല. 2015 മുതൽ മൂന്നോളം ബ്രാഞ്ചുകളിലായി പ്രവാസികൾ അടക്കം നിരവധി പേരെ കബളിപ്പിച്ചതായി പയ്യന്നൂർ എസ്.ഐ ശ്രീജിത്ത് കോടേരി പറഞ്ഞു. 12ഓളം പേർ ഡയറക്ടർ ബോർഡ് അംഗങ്ങൾ ആയിട്ടുണ്ട്. അവർ തന്നെ നിരവധി പേരെ ചേർത്തിയിട്ടുണ്ട്. കോടിക്കണക്കിന് രൂപയുടെ തട്ടിപ്പ് നടന്നതായാണ് പ്രാഥമിക വിവരം. മാവുങ്കാലിന് പുറമെ, കണ്ണൂർ മേലെചൊവ്വയിലും തൃശൂരിലും സ്ഥാപനം നടക്കുന്നതായാണ് പോലീസ് അന്വേഷണത്തിൽ കണ്ടെത്തിയത്. വൈറ്റ് കോളർ ക്രൈമാണ് ഇതെന്ന് പറയുന്ന പോലീസ് വാചക കസർത്തും കമ്യൂണിക്കേഷൻ സ്കില്ലും കൈമുതലാക്കിയ ഇതുപോലുള്ള തട്ടിപ്പുകൾ കരുതിയിരിക്കണമെന്നും ഇതുപോലുള്ള കാര്യങ്ങൾ പോലീസിൽ അറിയിക്കണമെന്നും എസ്.ഐ ശ്രീജിത്ത് കോടേരി പറയുന്നു. പരിശോധന സമയത്ത് ഇരകളായ രണ്ടു പെൺകുട്ടികളുടെ പരാതിയും ലഭിച്ചിട്ടുണ്ട്. മേലേക്കിടയിലുള്ള പലർക്കും കമ്മീഷൻ ലഭിച്ചെങ്കിലും താഴെക്കിടയിലുള്ള ആർക്കും ഒന്നും ലഭിച്ചിട്ടില്ലെന്നാണ് അന്വേഷണത്തിൽ പോലീസ് കണ്ടെത്തിയത്. ഞായറാഴ്ചകളിൽ ഈ ചെയിൻ മാർക്കറ്റിംഗ് ക്ലാസുകൾ നടക്കാറുണ്ടെന്നും പോലീസ് പറയുന്നു. പ്രധാന പ്രതിയായ കമ്പനി ഫൗണ്ടർ കൂടിയായ ഇരിയ സ്വദേശി വേണുഗോപാൽ ഒളിവിലാണ്. എഎസ്ഐ രമേശൻ, സിപിഒമാരായ ഗിരീഷ്, പ്രിയേഷ്, സുരേഷ് പോലീസ് സംഘത്തിൽ ഉണ്ടായിരുന്നു.

✍🏻 : അബൂബക്കർ പുറത്തീൽ.

Leave a Reply

This site uses Akismet to reduce spam. Learn how your comment data is processed.

%d bloggers like this: