കേരളത്തിലെ പ്രളയവും ഉരുൾപൊട്ടലും; വിദഗ്ധ സമിതി മൂന്ന് മാസത്തിനകം റിപ്പോർട്ട് നൽകും

സംസ്ഥാനത്ത് തുടർച്ചയായുണ്ടായ അതിരൂക്ഷ മഴയും അതുമൂലമുണ്ടായ വെള്ളപ്പൊക്കവും ഉരുൾപൊട്ടലും ഉണ്ടാക്കിയ പ്രതിസന്ധിയെക്കുറിച്ച് പഠിക്കുന്നതിന് സംസ്ഥാന സർക്കാർ രൂപീകരിച്ച വിദഗ്ധ സമിതി യോഗം ചേർന്ന് മൂന്നുമാസത്തിനകം റിപ്പോർട്ട് സമർപ്പിക്കും.സർക്കർ തീരുമാനിക്കേണ്ട നയപരമായ മാറ്റങ്ങളും അടിയന്തര സാഹചര്യങ്ങൾ ഭാവിയിൽ നേരിടുന്നതിനുള്ള പദ്ധതികളും റിപ്പോർട്ടിൽ ഉൾക്കൊള്ളിക്കും. അതിശക്തമായ മഴയ്ക്കുള്ള കാരണം പരിശോധിക്കും. ഇത്തരം സമയങ്ങളിൽ ഉണ്ടാകാനിടയുള്ള ആപത്തുകളെകുറിച്ച് മുൻകൂട്ടിയറിഞ്ഞ്ആവിശ്യമായ മുൻകരുതൽ സ്വീകരിക്കാനുള്ള നടപടികൾ ശുപാർശ ചെയ്യും. നിലവിലുള്ള ദുരന്ത സാധ്യതാ പ്രദേശങ്ങളുടെ ഭൂപടങ്ങൾ പുതുക്കുന്നതിനാവിശ്യമായ നടപടികൾ സ്വീകരിക്കുന്നതിനോടൊപ്പം ദുരന്തങ്ങൾ ലഘൂകരിക്കാനുള്ള നടപടികളും സ്വീകരിക്കും. സംസ്ഥാനത്ത് ഭൂവിനിയോഗവും ആപത്തുകളെക്കുറിച്ചുള്ള പഠനവും നടത്താൻ സമിതി നിശ്ചയിച്ചു.

Leave a Reply

This site uses Akismet to reduce spam. Learn how your comment data is processed.

error: Content is protected !!
%d bloggers like this: