നാലുലക്ഷം രൂപയും കാറുമായി പോയ യുവാവിനെ കണ്ടെത്താനായില്ല; സൈ​ബ​ര്‍ സെ​ല്ലി​ന്‍റെ സഹായം തേടി പോലീസ്

ഭാ​ര്യ​യു​ടെ ആ​ഭ​ര​ണ​ങ്ങ​ള്‍ വി​റ്റ പ​ണം ഉ​ള്‍​പ്പെ​ടെ നാ​ലു ല​ക്ഷം രൂ​പ​യും സ​ഹോ​ദ​ര​ന്‍റെ കാ​റു​മാ​യി കാ​ണാ​താ​യ യു​വാ​വി​നെ സം​ബ​ന്ധി​ച്ച്‌ ര​ണ്ടാ​ഴ്ച പി​ന്നി​ട്ടി​ട്ടും ബ​ന്ധു​ക്ക​ള്‍​ക്കും പോ​ലീ​സി​നും വി​വ​ര​മി​ല്ല. പ​യ്യ​ന്നൂ​ര്‍ തെ​രു കാ​നം മ​മ്ബ​ല​ത്തെ സു​രേ​ന്ദ്ര​ന്‍-​വി​നോ​ദി​നി ദ​ന്പ​തി​ക​ളു​ടെ മ​ക​ന്‍ ആ​ല​യി​ല്‍ വീ​ട്ടി​ല്‍ എ.​വി സൂ​ര​ജി(30)​നെ​യാ​ണ് ഓ​ഗ​സ്റ്റ് 26 മു​ത​ല്‍ കാ​ണാ​താ​യ​ത്. പാ​ല​ക്കാ​ട് ടി​എം​ടി ക​മ്പ​നി​യി​ല്‍ സെ​യി​ല്‍​സ്മാ​നാ​യി​രു​ന്ന ഇ​യാ​ള്‍ അ​ടു​ത്ത​യി​ടെ​യാ​ണ് പെ​ര​ള​ത്തെ ഒ​രു ബേ​ക്ക​റി സ്റ്റാ​ളി​ല്‍ ജോ​ലി​യി​ല്‍ പ്ര​വേ​ശി​ച്ച​ത്. സൈ​നി​ക​നാ​യ സ​ഹോ​ദ​ര​ന്‍ സു​ധീ​ഷി​ന്‍റെ കെ​എ​ല്‍ 55 കെ 9500 ​വെ​ള്ള ഹു​ണ്ടാ​യ് ഇ​യോ​ണ്‍ കാ​റു​മാ​യാ​ണ് നാ​ട്ടി​ല്‍ നി​ന്ന് പോ​യ​ത്. ഈ ​കാ​റി​നെ കു​റി​ച്ചും യാ​തൊ​രു വി​വ​ര​വു​മി​ല്ല. വ​ലി​യ​പ​റ​മ്പ് എ​ളമ്പ​ച്ചി സ്വ​ദേ​ശി​നി​യെ അ​ഞ്ച് വ​ര്‍​ഷം മു​മ്പാ​ണ് സൂ​ര​ജ് വി​വാ​ഹം ചെ​യ്ത​ത്. ഇ​രു​വ​ര്‍​ക്കും കു​ട്ടി​ക​ളി​ല്ല.​നാ​ല് ല​ക്ഷ​ത്തോ​ളം രൂ​പ സൂ​ര​ജി​ന്‍റെ കൈ​യി​ലു​ള്ള​താ​യി സ​ഹോ​ദ​ര​ന്‍ ന​ല്‍​കി​യ പ​രാ​തി​യി​ല്‍ പ​റ​യു​ന്ന​താ​യി പോ​ലീ​സ് പ​റ​യു​ന്നു.​സൈ​ബ​ര്‍ സെ​ല്ലി​ന്‍റെ സ​ഹാ​യ​ത്തോ​ടെ ഇ​യാ​ളെ ക​ണ്ടെ​ത്താ​നു​ള്ള ശ്ര​മ​ത്തി​ലാ​ണ് പോ​ലീ​സ്. ഭാ​ര്യ ന​ല്‍​കി​യ പ​രാ​തി​യി​ല്‍ കേ​സ് ര​ജി​സ്റ്റ​ര്‍ ചെ​യ്യാ​ന്‍ ആ​ദ്യം പ​യ്യ​ന്നൂ​ര്‍ പോ​ലീ​സ് ത​യ്യാ​റാ​യി​ല്ലെ​ന്ന ആ​ക്ഷേ​പ​മു​ണ്ട്. പി​ന്നീ​ടാ​ണ് സ​ഹോ​ദ​ര​ന്‍ ന​ല്‍​കി​യ പ​രാ​തി​യി​ല്‍ പോ​ലീ​സ് കേ​സെ​ടു​ത്ത​ത്.

Leave a Reply

This site uses Akismet to reduce spam. Learn how your comment data is processed.

error: Content is protected !!
%d bloggers like this: