മഴയിൽ നെൽക്കൃഷി നശിച്ചു ; കർഷകർ പ്രതിസന്ധിയിൽ

ഓഗസ്റ്റ് മാസത്തിന്റെ തുടക്കത്തിലെ കനത്തമഴ വളയങ്ങാട് പാടശേഖരത്തിലെ നെൽക്കൃഷിയെ ബാധിച്ചു.നെൽച്ചെടികൾ കണ്ടപ്പോൾ നല്ലവിളവ് പ്രതീക്ഷിച്ചതാണിവർ. എന്നാൽ പൂക്കളിലേറെയും നെല്ലായില്ല. കതിർമുഴുവൻ നെന്മണികളുണ്ടാകേണ്ടസ്ഥാനത്ത് ഭൂരിഭാഗവും പതിരായി.ഏറിയപങ്ക് നെല്ലിന്റെയും നിറം മാറി. കാറ്റുവീഴ്ചയിലും കുറെ നെൽച്ചെടികൾ നശിച്ചു. ഒരാഴ്ചകൂടി കഴിഞ്ഞാൽ വീണുകിടക്കുന്ന കതിരുകൾ മുളച്ച് ഉപയോഗശൂന്യമാകുന്ന സ്ഥിതി.പൂവിട്ടസമയത്തുതന്നെ തോരാതെ മഴപെയ്തതാണ് ഇവർക്ക് പ്രതിസന്ധിയുണ്ടാക്കിയത്. മഴയിൽ പൂമ്പൊടിയെല്ലാം ഒലിച്ചുപോയി. വിളഞ്ഞപ്പോൾ കതിരിൽ പതിരുകൾ നിറഞ്ഞു.വളയങ്ങാട് പാടശേഖരത്തിൽ പതിനാറര ഏക്കറിലായി 25 കർഷകരാണ് ഇത്തവണ കൃഷിയിറക്കിയത്. കഴിഞ്ഞവർഷം 30 ടൺ നെല്ല് കിട്ടി.ഇത്തവണയും നല്ല വിളവുണ്ടായിരുന്നു. 35 ടണ്ണിലേറെ പ്രതീക്ഷിച്ചിരുന്നതാണെന്ന് കർഷകനായ കൃഷ്ണൻകുട്ടി നടുപ്പറമ്പിൽ പറഞ്ഞു.എന്നാലിപ്പോൾ 10 ശതമാനം വിളവ് മാത്രമേ കിട്ടൂ. 50 സെന്റിൽ നാടൻ ഇനമായ കുഞ്ഞൂഞ്ഞാണ് കൃഷിചെയ്തത്.

Leave a Reply

This site uses Akismet to reduce spam. Learn how your comment data is processed.

error: Content is protected !!
%d bloggers like this: