പള്ളിപ്പറമ്പ് – ചെക്കിക്കുളം പാലം അപകടാവസ്ഥയിൽ

പള്ളിപ്പറമ്പ് : 1980 കളുടെ അവസാനം നിർമിച്ച പള്ളിപ്പറമ്പ് – ചെക്കിക്കുളം പാലം അപകടാവസ്ഥയിൽ.

ഒരു കൈവരി തകർന്നതിനുപുറമെ മറ്റുള്ളവ ക്ഷയിച്ചിരിക്കുകയാണ്. കൂടാതെ പാലത്തിന്റെ താഴ്ഭാഗത്ത് വാർപ്പ് ഇളകി ഇരുമ്പു കമ്പികൾ പുറത്തായി ദ്രവിച്ച നിലയിലാണ്.

നെല്ലിക്കപ്പാലം, മുണ്ടേരിക്കടവ് പാലങ്ങൾ വരുന്നതിനു മുമ്പേ പ്രവർത്തനക്ഷമമായ ഈ പാലം ഈ പ്രദേശങ്ങളിലുള്ളവരെയൊക്കെ മുണ്ടേരി ഭാഗവുമായി കരമാർഗം ബന്ധിപ്പിച്ച ആദ്യ പാലമാണിത്. സർക്കാർ പുതിയ പാലങ്ങൾ നിർമിക്കുന്നതിന് ഉത്സാഹം കാണിക്കുന്നതിനല്ലാതെ പഴയവയുടെ അറ്റകുറ്റപണികൾ നടത്തുന്നതിനോ സുരക്ഷാ പരിശോധന നടത്തുന്നതിനോ താല്പര്യം കാണിക്കുന്നില്ല എന്നത് ഖേദകരമാണ്.

നിലവിൽ നടക്കുന്ന പള്ളിപ്പറമ്പ് – ചെക്കിക്കുളം പാതയുടെ വീതികൂട്ടൽ പ്രവൃത്തിയോടനുബന്ധിച്ചു പ്രസ്തുത പാലത്തിന്റെ അറ്റകുറ്റപണികൾ കൂടി നടത്തി പാലം പൂർണമായി പ്രവർത്തന സജ്ജമാക്കണമെന്ന് നാട്ടുകാർ അഭ്യർത്ഥിക്കുന്നു.

Leave a Reply

This site uses Akismet to reduce spam. Learn how your comment data is processed.

%d bloggers like this: