സ്കൂള്‍ കലോത്സവം ആലപ്പുഴയില്‍; എല്‍.പി, യു.പി മത്സരങ്ങള്‍ സ്കൂള്‍ തലത്തില്‍ മാത്രം.

സംസ്ഥാന സ്കൂള്‍ കലോത്സവം ഡിസംബറില്‍ ആലപ്പുഴയില്‍ തന്നെ നടത്താന്‍ വിദ്യാഭ്യാസ മന്ത്രി സി. രവീന്ദ്രനാഥിെന്‍റ

അധ്യക്ഷതയില്‍ ചേര്‍ന്ന കലോത്സവ മാന്വല്‍ പരിഷ്ക്കരണ കമ്മിറ്റി യോഗം തീരുമാനിച്ചു. പ്രളയത്തിെന്‍റ പശ്ചാതലത്തില്‍ ആര്‍ഭാടങ്ങള്‍ പൂര്‍ണമായും ഒഴിവാക്കിയുള്ള കലോത്സവത്തിന് ഉദ്ഘാടന, സമാപന സമ്മേളനങ്ങള്‍ ഒഴിവാക്കും. കലോത്സവത്തിന് പതിവ് സദ്യവട്ടം ഒഴിവാക്കി പകരം ഭക്ഷണ ചുമതല കുടുംബശ്രീയെ ഏല്‍പ്പിക്കും. എല്‍.പി, യു.പി തല മത്സരങ്ങള്‍ ഇത്തവണ സ്കൂള്‍ തലത്തില്‍ ഒതുക്കും. സംസ്ഥാന സ്കൂള്‍ കലോത്സവം, കായിക മേള, ശാസ്േത്രാത്സവം, സ്പെഷ്യല്‍ സ്കൂള്‍ കലോത്സവം എന്നിവയുടെ തീയതി സംബന്ധിച്ച്‌ ചൊവ്വാഴ്ച ചേരുന്ന ഗുണനിലവാര മേല്‍നോട്ട സമിതി (ക്യു.ഐ.പി) യോഗത്തില്‍ തീരുമാനമെടുക്കുമെന്നും മാന്വല്‍ പരിഷ്ക്കരണ യോഗതീരുമാനങ്ങള്‍ വിശദീകരിച്ച വിദ്യാഭ്യാസ മന്ത്രി സി. രവീന്രദനാഥ് പറഞ്ഞു.
കായിക മേള അടുത്ത മാസം തിരുവനന്തപുരത്തും ശാസ്ത്രോത്സവം നവംബറില്‍ കണ്ണൂരിലും സ്പെഷ്യല്‍ സ്കൂള്‍ കലോത്സവം അടുത്ത മാസം അവസാനം കൊല്ലത്തും നടത്തും. ശാസ്ത്രോത്സവത്തിലും എല്‍.പി, യു.പി തല മത്സരങ്ങള്‍ സ്കൂള്‍ തലത്തില്‍ മാത്രമാക്കും. കലോത്സവത്തില്‍ പ്രധാന പന്തല്‍ ഒഴിവാക്കും. വിജയികള്‍ക്ക് വ്യക്തിഗത ട്രോഫികള്‍ ഒഴിവാക്കും. കലോത്സവ ദിവസങ്ങളുടെ എണ്ണം കുറക്കുന്നതും പരിശോധിക്കും. വേദികളുടെ എണ്ണം കൂട്ടി മത്സരങ്ങള്‍ രാത്രിയിലേക്ക് നീളുന്നത് ഒഴിവാക്കാനും ശ്രമം നടത്തും. കലോത്സവം, കായിക മേള എന്നിവയുടെ ഇനങ്ങള്‍ വെട്ടികുറക്കില്ല. വിജയികള്‍ക്ക് ഗ്രേസ് മാര്‍ക്കും നല്‍കും.
ചെലവ് ചുരുക്കുന്നതിെന്‍റ ഭാഗമായി കായികാധ്യാപകര്‍ക്ക് ഓണറേറിയം കുറക്കുമെന്നും മന്ത്രി അറിയിച്ചു.
പ്രളയത്തിെന്‍റ പശ്ചാത്തലത്തില്‍ സ്കൂള്‍ മേളകള്‍ അടക്കമുള്ളവ ഉപേക്ഷിക്കുമെന്നറിയിച്ച്‌ നേരത്തെ പൊതുഭരണ വകുപ്പ് ഉത്തരവിറക്കിയിരുന്നു. എന്നാല്‍ കുട്ടികളുടെ ഗ്രേസ് മാര്‍ക്ക് നഷ്ടപ്പെടുമെന്ന് ചൂണ്ടിക്കാട്ടി വിവിധ തലങ്ങളില്‍നിന്ന് പ്രതിഷേധം ഉയര്‍ന്ന സാഹചര്യത്തിലാണ് ആഘോഷവും ആര്‍ഭാടവുമൊഴിവാക്കി മേളകള്‍ നടത്താന്‍ സര്‍ക്കാര്‍ തീരുമാനിച്ചത്.

Leave a Reply

This site uses Akismet to reduce spam. Learn how your comment data is processed.

%d bloggers like this: