ക്യാൻസർ ബാധിച്ച് ജീവിതത്തിന്റെ പ്രതീക്ഷകൾ നശിച്ച് തളർന്നവർക്കായ്:തന്റെ മുടി മുറിച്ചു നൽകി മാതൃകയായിരിക്കുകയാണ്‌ കല്ല്യശ്ശേരിക്കാരി അനുശ്രീ

സാഹോദര്യത്തിന്റെയും സഹവർത്തിത്വത്തിന്റെയും വഴിയെ നടന്നവരാണ് കല്യാശ്ശേരിക്കാർ.

നിസ്വാർത്ഥമായ സ്നേഹം എന്നും ഉള്ളിൽ സൂക്ഷിക്കുന്ന കണ്ണൂരുകാർ.

നാട് പഠിപ്പിച്ചതെല്ലാം പ്രവർത്തിച്ച് കാട്ടുകയാണ് കല്യാശ്ശേരിയുടെ മകൾ അനുശ്രീ.ക്യാൻസർ ബാധിച്ച് ജീവിതത്തിന്റെ പ്രതീക്ഷകൾ നശിച്ച് തളർന്നവർക്കായ് തന്റെ മുടി മുറിച്ചു നൽകി മാതൃകയായിരിക്കുകയാണ് ഇവർ. സ്വന്തം സുഖങ്ങളിലുപരി മറ്റുള്ളവരുടെ മുഖത്തെ പുഞ്ചിരി കാണാനുള്ള താത്പര്യത്താലാണ് അനുശ്രീ ഇങ്ങനെ ചെയ്തത് .തന്റെ പ്രവർത്തനങ്ങളെ എന്നും പ്രോത്സാഹിപ്പിക്കുന്ന ഒരു നാടും കുടുംബവും, ഒപ്പമുള്ളപ്പോൾ താൻ എന്തിന് മടിക്കണം,എല്ലാത്തിനും താങ്ങായും തണലായും ഭർത്താവ് അരുൺ ബാബുവും അവർ അഭിമാനത്തോടെ പറഞ്ഞു തുടങ്ങി.

“മൂന്ന് വർഷമായി മുടി ദാനം ചെയ്യാൻ ആലോചിക്കുന്നു. എന്നാൽ ഇന്നാണ് അതിനുള്ള അവസരം വന്നിരിക്കുന്നത്. അതിൽ ഒരു പാട് സന്തോഷിക്കുന്നു”. മുഖത്ത് വിരിയുന്ന പുഞ്ചിരിയിൽ അഭിമാനത്തിന്റെ തിളക്കം ഒളിഞ്ഞിരിക്കുന്നു.

വിദ്യാർത്ഥിയായിരിക്കെ തന്നെ സാമൂഹിക രാഷ്ടീയ മേഖലകളിൽ അനുശ്രീ സജീവ സാന്നിധ്യമായിരുന്നു.

എസ് എഫ് ഐ ജില്ലാ കമ്മറ്റി അംഗമായും നിലവിൽ എസ് എഫ് ഐ പാപ്പിനിശ്ശേരി ഏരിയ കമ്മിറ്റി അംഗമായും പാപ്പിനിശ്ശേരി ഡി വൈ എഫ് ഐ ബ്ലോക്ക് കമ്മിറ്റി അംഗമായും ഇപ്പോഴും സേവനമനുഷ്ഠിച്ച് വരികയാണ് അനുശ്രീ.

ഒരു ജനതയുടെ മുഴുവൻ സ്റ്റേഹവും പ്രേരണയും അനുശ്രീയെ തേടിയെത്തുകയാണ്. അവൾ കല്യാശ്ശേരിയുടെ മകളാണെന്ന് അഭിമാന പൂർവ്വം വിളിച്ചു പറയുകയാണ് ഒരു നാട്.

റിപ്പോർട്ട്‌ : സന്ദീപ്‌ കണ്ണാടിപ്പറമ്പ

Leave a Reply

This site uses Akismet to reduce spam. Learn how your comment data is processed.

%d bloggers like this: