മട്ടന്നൂരിൽ ഇലക്ട്രിക് ലൈനും മരവും പൊട്ടിവീണ് അപകടം; ബൈക്ക് യാത്രികൻ മരിച്ചു

8 / 100 SEO Score

കണ്ണൂർ : മട്ടന്നൂരിൽ വായന്തോടിൽ ഇലക്ട്രിക് ലൈനും മരവും പൊട്ടിവീണ് അപകടം. അപകടത്തിൽ പരിക്കേറ്റ ബൈക്ക് യാത്രികനായ ഒരാൾ മരിച്ചു. ഇടുമ്പ സ്വദേശി അജ്മൽ ആണ് മരിച്ചത്.

ഇലക്ട്രിക്ക് ലൈൻ പൊട്ടി ബൈക്കിനു മുകളിലേക്കാണ് വീണത് . രണ്ടുപേരാണ് ബൈക്കിൽ യാത്ര ചെയ്തത്. കൂടെയുണ്ടായിരുന്ന ഇടുമ്പ സ്വദേശി നാദിർ എന്നയാളെ പരിക്കുകളോടെ കണ്ണൂർ ആസ്റ്റർ മിംസ് ആശുപത്രിയിൽ പ്രവേശിപ്പിച്ചു. നാദിറിനെ പരിക്കുകൾ ഗുരുതരമല്ല.

മട്ടന്നൂർ വായന്തോട് LIC ഓഫീസിനു മുന്നിലാണ് മരവും ലൈനും പൊട്ടിവീണ് വാഹനം അപകടത്തിൽ പെട്ടത്. 

Leave a Reply

This site uses Akismet to reduce spam. Learn how your comment data is processed.

%d bloggers like this: