മായം എങ്ങനെ കണ്ടെത്താം

5 / 100 SEO Score

ബനാന ചിപ്സ്, ശര്‍ക്കര, ചില്ലി ചിക്കണ്‍, തുവര പരിപ്പ് തുടങ്ങിയ ഭക്ഷ്യ വസ്തുക്കളിലാണ് പ്രധാനമായും കൃത്രിമ നിറം ഉപയോഗിക്കുന്നത്. കാന്‍സറിന് കാരണമാകുന്ന ടാര്‍ടാറസിന്‍, സണ്‍സെറ്റ് യെല്ലോ, കാര്‍മോയിസിന്‍, ബ്രില്ലിയന്റ് ബ്ലൂ, റോഡമിന്‍ ബി, സുഡാന്‍ റെഡ് തുടങ്ങിയ നിറങ്ങളാണ് ഭക്ഷ്യ വസ്തുക്കളില്‍ ചേര്‍ക്കുന്നതായി കണ്ടെത്തിയിട്ടുള്ളതെന്നും അതിനാല്‍ കടും നിറത്തിലുള്ള ഭക്ഷ്യ വസ്തുക്കള്‍ വാങ്ങി ഉപയോഗിക്കരുതെന്നും നിര്‍ദേശമുണ്ട്. 
ഭക്ഷ്യ സുരക്ഷാ വകുപ്പിന്റെ പരിശോധനയില്‍ ചുവപ്പ് ,മഞ്ഞ നിറങ്ങളിലുള്ള ശര്‍ക്കരയില്‍ കാന്‍സറിന് കാരണമാകുന്ന കൃത്രിമ നിറങ്ങള്‍ കണ്ടെത്തിയിരുന്നു. ചെറുപയര്‍ പരിപ്പ്/ പായസ പരിപ്പ് എന്നിവ രാസവസ്തുക്കള്‍ ചേര്‍ത്ത് പോളിഷ് ചെയ്തും മാര്‍ക്കറ്റുകളിലെത്തുന്നുണ്ട്. ഇത്തരം പരിപ്പിന് തിളക്കം ഉണ്ടാകും. അതിനാല്‍ തിളക്കമില്ലാത്ത ചെറുപയര്‍ പരിപ്പ് നോക്കി വാങ്ങാം. 
വെളിച്ചെണ്ണ എന്ന  വ്യാജേന മിക്സഡ് വെജിറ്റബിള്‍ ഓയില്‍ എന്ന  പേരില്‍ വരുന്ന ഭക്ഷ്യ എണ്ണ വില്‍പ്പന നടത്തുന്നുണ്ട്. ഇക്കാര്യത്തില്‍ ഉപഭോക്താക്കള്‍ ജാഗ്രത പാലിക്കണമെന്നും നിര്‍ദേശമുണ്ട്. വെളിച്ചണ്ണയിലെ മായം എളുപ്പത്തില്‍ കണ്ടെത്താന്‍ സാധിക്കും.  ഒരു ഗ്ലാസില്‍  കുറച്ച് വെളിച്ചെണ്ണ എടുത്ത് 30 മിനുട്ട്  റഫ്രിജറേറ്ററില്‍ സൂക്ഷിക്കുക. ഇത് മുഴുവനായി കട്ടപിടിച്ചാല്‍ ശുദ്ധമായ എണ്ണയാണ്. എന്നാല്‍ വെളിച്ചെണ്ണയില്‍ മറ്റേതെങ്കിലും മായം ചേര്‍ത്തിട്ടുണ്ടെങ്കില്‍ കട്ടപിടിക്കാതെ മുകളില്‍ പൊങ്ങിക്കിടക്കും. 
ഭക്ഷ്യ സുരക്ഷയുമായി ബന്ധപ്പെട്ട പരാതികള്‍ക്ക് 1800 425 1125(ടോള്‍ ഫ്രീ നമ്പര്‍),  8943346193 (ജില്ലാ ഫുഡ് സേഫ്റ്റി അസിസ്റ്റന്റ് കമ്മീഷണര്‍) എന്നീ നമ്പറുകളില്‍ ബന്ധപ്പെടാം.

Leave a Reply

This site uses Akismet to reduce spam. Learn how your comment data is processed.

%d bloggers like this: