കണ്ണൂരിൽ നാളെ (ആഗസ്ത് 19 ബുധനാഴ്ച) വൈദ്യുതി മുടങ്ങുന്ന സ്ഥലങ്ങൾ

അഴീക്കോട് ഇലക്ട്രിക്കല്‍ സെക്ഷന്‍ പരിധിയിലെ പൂതപ്പാറ, ചെമ്മരശ്ശേരിപ്പാറ, മീന്‍കുന്ന്, വലിയപറമ്പ്, കല്ലടത്തോട് എന്നീ  ഭാഗങ്ങളില്‍ ആഗസ്ത് 19 ബുധനാഴ്ച രാവിലെ ഒമ്പത് മണി മുതല്‍ വൈകിട്ട് അഞ്ച് വരെ വൈദ്യുതി മുടങ്ങും. 

കണ്ണൂര്‍ ടൗണ്‍ പടന്നപ്പാലം സബ്സ്റ്റേഷനില്‍ അറ്റകുറ്റപ്പണികള്‍ നടക്കുന്നതിനാല്‍    ആഗസ്ത് 19 ബുധനാഴ്ച രാവിലെ ഒമ്പത് മുതല്‍ ഉച്ചയ്ക്ക് 12 മണി വരെ കണ്ണൂര്‍ ടൗണ്‍ സബ്‌സ്‌റ്റേഷനില്‍ നിന്നുള്ള വൈദ്യുതി മുടങ്ങും.

ചൊവ്വ ഇലക്ട്രിക്കല്‍ സെക്ഷന്‍ പരിധിലെ അമാന ടൊയോട്ട, എവണ്‍കോള, ചാല 12 കണ്ടി, നിഷറോഡ്, മലയാള മനോരമ, തോട്ടട ടൗണ്‍, ശ്രീനിവാസ് എന്നീ ഭാഗങ്ങളില്‍ ആഗസ്ത് 19 ബുധനാഴ്ച രാവിലെ ഒമ്പത് മണി മുതല്‍ ആറ് വരെ വൈദ്യുതി മുടങ്ങും. 

കാടാച്ചിറ ഇലക്ട്രിക്കല്‍ സെക്ഷന്‍ പരിധിയിലെ ഊര്‍പ്പഴശ്ശിക്കാവ്, മൈദ, എക്‌സ് എന്‍ റബ്ബര്‍, കോസോര്‍ മൂല എന്നീ  ട്രാന്‍ഫോമര്‍ പരിധിയില്‍ ആഗസ്ത് 19 ബുധനാഴ്ച രാവിലെ 9.30 മുതല്‍ 12.30 വരെയും  കോട്ടൂര്‍ കനാല്‍, എയര്‍ടെല്‍ കോട്ടൂര്‍, ഓഫീസ്, ത്രിക്കപാലം, കാടാച്ചിറ ടൗണ്‍ എന്നിവിടങ്ങളില്‍ രാവിലെ 9.30 മുതല്‍ വൈകിട്ട് 5.30 വരെയും വൈദ്യുതി മുടങ്ങും.

ചക്കരക്കല്‍ ഇലക്ട്രിക്കല്‍ സെക്ഷന്‍ പരിധിയിലെ ചൂള മുത്തപ്പന്‍, സഹാറ പ്ലാസ, ചൂള, ചക്കരക്കല്‍ പെട്രോള്‍ പമ്പ്, സുന്ദര്‍ രാജ്, ചക്കരക്കല്‍ ബസ് സ്റ്റാന്‍ഡ്, സപ്ന മാര്‍ട്ട്, തവക്കല്‍, മലബാര്‍ സിമന്റ്, സഹകാരി, ക്ലിനിക്ക്, നാലാം പീടിക, കാവിന്‍ മൂല, ചക്കരക്കല്‍, ടൂള്‍ മാജിക്, കമ്മ്യൂണിറ്റി ഹാള്‍, നാഗമുക്ക്, ഗോകുലം, കെ. കെ. ലഷര്‍, മുട്ടിലച്ചിറ, കുളം എന്നീ ട്രാന്‍സ്‌ഫോമര്‍ പരിധിയില്‍ ആഗസ്ത് 19 ബുധനാഴ്ച രാവിലെ ഒമ്പത് മണി മുതല്‍ വൈകിട്ട് അഞ്ച്  വരെ വൈദ്യുതി മുടങ്ങും. 

വേങ്ങാട് ഇലക്ട്രിക്കല്‍ സെക്ഷന്‍ പരിധിയില്‍ കായലോട്, കുട്ടിച്ചാത്തന്‍ മഠം, ഓലായിക്കര, പാച്ചപ്പൊയ്ക എന്നീ ഭാഗങ്ങളില്‍ ആഗസ്ത് 19 ബുധനാഴ്ച രാവിലെ ഒമ്പത് മണി മുതല്‍ വൈകിട്ട് മൂന്ന് വരെ വൈദ്യുതി മുടങ്ങും. 

One thought on “കണ്ണൂരിൽ നാളെ (ആഗസ്ത് 19 ബുധനാഴ്ച) വൈദ്യുതി മുടങ്ങുന്ന സ്ഥലങ്ങൾ

Leave a Reply

This site uses Akismet to reduce spam. Learn how your comment data is processed.

%d bloggers like this: