ബക്കറ്റിലെ വെള്ളത്തിൽ വീണ് ഒന്നര വയസുകാരൻ മരിച്ചു

8 / 100 SEO Score

ഇരിട്ടി: ബക്കറ്റിൽ നിറച്ചുവെച്ച വെള്ളത്തിൽ വീണ് ഒന്നര വയസുകാരൻ മരിച്ചു. ഇരിട്ടി പുന്നാട് താവിലാക്കുറ്റി സ്വദേശി ജിജേഷ് – ജിൻസി ദമ്പതികളുടെ മകൻ യശ്വിൻ ആണ് മരിച്ചത്. ചൊവ്വാഴ്ച്ച ഉച്ചക്ക് ശേഷം രണ്ടരയോടെയായിരുന്നു അപകടം. വീട്ടിൽ ബാത്ത് റൂമിന്റെ പുറത്ത് ബക്കറ്റിൽ നിറച്ചുവെച്ച വെള്ളത്തിൽ വീണ് കുട്ടി മുങ്ങി മരിക്കുകയായിരുന്നു . ഈ സമയം കുട്ടിയുടെ അമ്മ ബാത്ത് റൂമിനുള്ളിലായിരുന്നു. കുട്ടിയുടെ അച്ഛനും വീട്ടിൽ ഉണ്ടായിരുന്നെങ്കിലും അകത്ത് കളിച്ചുകൊണ്ടിരുന്ന കുട്ടി ബാത്ത് റൂമിനടുത്തേക്ക് പോയത് ശ്രദ്ധിച്ചിരുന്നില്ല. ഉടൻ തന്നെ ഇരിട്ടിയിലെ സ്വകാര്യ ആശുപത്രിയിൽ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല.

 

——————————
*ADVERTISEMENT*

Enjoy Easy & Secure Shopping with PULIMART.
എല്ലാ പ്രൊഡക്ടുകളും
അവിശ്വസനീയമായ വിലക്കുറവിൽ! ഓർഡർ ചെയ്തു മണിക്കൂറുകൾക്കുള്ളിൽ ഡെലിവറി!!
PULIMART

Call Customer Service on 6235235051

 

https://pulimart.page.link/oVu4rsV9S6VVKEbU9

http://www.pulimart.com

ഷോപ്പിംഗ് പുലിമാർട്ടിലാകുമ്പോൾ പണവും ലാഭം സമയവും ലാഭം!

Leave a Reply

This site uses Akismet to reduce spam. Learn how your comment data is processed.

%d bloggers like this: