കണ്ണൂർ കോർപ്പറേഷന് മുന്നിൽ നിർത്തിയിട്ട ഓട്ടോറിക്ഷയ്ക്ക് മുകളിൽ വൈദ്യുത കമ്പി പൊട്ടിവീണു ;ഒഴിവായത് വൻ ദുരന്തം

8 / 100

കണ്ണൂർ : കണ്ണൂരിൽ ഓട്ടോറിക്ഷയ്ക്ക് മുകളിൽ വൈദ്യുത കമ്പി പൊട്ടിവീണു. കോർപ്പറേഷന് മുൻപിലെ റോഡരികിൽ നിർത്തിയിട്ട ഓട്ടോറിക്ഷയ്ക്ക് മുകളിലാണ് വൈദ്യുത കമ്പി പൊട്ടിവീണത്. ഓട്ടോ ഡ്രൈവറും യാത്രക്കാരും തല നാരിഴയ്ക്ക് രക്ഷപ്പെട്ടു.

ഉച്ചയ്ക്ക് 12 മണിയോടെയാണ് സംഭവം. കോർപ്പറേഷന് മുൻപിൽ നിർത്തിയിട്ട kL 13 AD 8326 നമ്പർ ഓട്ടോറിക്ഷയ്ക്ക് മുകളിലാണ് വൈദ്യുത കമ്പി പൊട്ടിവീണത് . ഈ സമയം ഓട്ടോറിക്ഷയ്ക്കുള്ളിലുണ്ടായിരുന്ന ഡ്രൈവറും യാത്രക്കാരും പുറത്തേക്ക് ഓടി മാറുകയായിരുന്നു .

കമ്പി പൊട്ടിവീണ ഉടനെ വൈദ്യുത ബന്ധം നിലച്ചതിനാലാണ് അപകടം ഒഴിവായത്. അപകട സ്ഥലത്തുണ്ടായിരുന്നവർ വിവരം അറിയിച്ചതിനെ തുടർന്ന് കെഎസ് ഇ ബി ജീവനക്കാർ എത്തി ലൈൻ അറ്റകുറ്റപ്പണി നടത്തി വൈദ്യതബന്ധം പുനസ്ഥാപിച്ചു. ഇതേ തുടർന്ന് സ്‌റ്റേഡിയം കോർണറിൽ ഭാഗീകമായി ഗതാഗതം തടസപ്പെട്ടു.

Leave a Reply

This site uses Akismet to reduce spam. Learn how your comment data is processed.

%d bloggers like this: