നാൽപ്പത് കിലോ കഞ്ചാവുമായ് കണ്ണൂർ സ്വദേശികൾ അടക്കം നാല് പേർ പിടിയിൽ

കണ്ണൂരിലേക്ക് കടത്തുകയായിരുന്ന 40 കിലോ കഞ്ചാവ് മായി കണ്ണൂർ സ്വദേശികളായ യുവാക്കളും യുവതികളും ആന്ധ്രയിൽ അറസ്റ്റിൽ, കണ്ണൂർ കക്കാട്

സ്വദേശി നിയാസുദ്ദീൻ 38 എന്ന മസിൽ നിയാസ് അഴിക്കോട് തീപ്പെട്ടി കമ്പനിക്കടുത്തുള്ള സുനോജ് സുമേഷ് 22 മാട്ടൂൽ സ്വദേശിനിയും അഴീക്കോട് വാടകക്ക് താമസിക്കുന്ന സിന്ധു 35 തൃശുർ സ്വദേശിനി സൗഭാഗ്യ 25 എന്നിവരാണ് ആന്ഡ്ര വിശാഖപട്ടണംഎക്സെസ് പോലീസിന്റെ പിടിയിലായത് നിയാസുദ്ദീന് കണ്ണൂർ ഒട്ടേറെ കേസുകൾ നിലവിലുണ്ട് കണ്ണുരിലേക്ക് വ്യാപകമായി നിയാസും കൂട്ടാളി ക ളും കഞ്ചാവ് കടത്തുന്നതായി വിവരം ലഭിച്ചതിനെ തുടർന്ന് കണ്ണുർ പോലിസിലെ എസ്.പി സ്ക്വാഡ് ഷാഡോ ടീം സി.ഐ രത്നകുമാറിന്റെയും ടൗൺ എസ്.ഐ ശ്രീജിത്ത് കൊടേരിയുടെയും സ്പെഷൽ ടീം അംഗങ്ങൾ എന്നിവർ നഗരത്തിന്റെ വിവിധ ധയിടങ്ങളിൽ ഒരാഴ്ചയായി വ്യാപകമായി തിരച്ചിൽ നടത്തുകയായിരുന്നു തുടർന്ന് പ്രതികൾ ആന്ഡ്ര വിശാഖപട്ടണത്തിൽ ഉള്ളതായി വിവരം ലഭിച്ചതിനെ തുടർന്ന് കണ്ണൂർ ഡിവൈസ് പി.പി സദാനന്ദൻ ആന്ഡ്ര ഇന്റലിജൻസ് വിഭാഗത്തെ വിവരങ്ങൾ അറിയിക്കുകയായിരുന്നു. വിശാഖപട്ടണം എക്സെസ് പോലീസ് സർക്കിൾ 3 ഇൻസ്പെക്ടർ മാരുടെ നേതൃത്വത്തിൽ നടത്തിയ തിരച്ചിലിൽ പ്രതികൾ വലയിലാവുകയായിരുന്നു വിശാഖപട്ടണം എക്സെസ് സർക്കിൾ പോലിസ് പ്രതികളെ മെട്രോപൊളിറ്റിൻ സെഷൻസ് കോടതി വിശാഖപട്ടണത്തിൽ ഹാജരാക്കി വിശാഖപട്ടണം സെൻട്രൽ ജയിലിലേക്ക് റിമാൻഡ് ചെയ്തു കണ്ണുർ റെയിൽവെ സ്റ്റേഷൻ പഴയ ബസ് സ്റ്റാൻഡ് കേന്ദ്രികരിച്ച് നടത്തിയ പല കവർച്ച കേസിലും പ്രതിയാണ് നിയാസുദ്ദീൻ ആന്ഡ്രയിൽ നിന്നും രക്ഷപ്പെട്ട നിയാസുദ്ദീന്റെ കൂട്ടാളി നവാസിനായി കണ്ണൂർ ടൗൺ പോലിസ് വലവിരിച്ചിട്ടുണ്ട് ജില്ലയിൽ കഞ്ചാവ് വിതരണ ശ്യം ഖലയിലെ മുഖ്യകണ്ണിയാണ് കണ്ണൂർ പോലിസിന്റെ ഇടപെടലിലൂടെ ആന്ഡ്രയിൽ പിടിയിലായത്

Leave a Reply

This site uses Akismet to reduce spam. Learn how your comment data is processed.

%d bloggers like this: