പയ്യന്നൂർ: കനത്ത മഴയിൽ പലചരക്ക്കട തകർന്നു; ലക്ഷങ്ങളുടെ നഷ്ടം

പയ്യന്നൂർ:പെരുമ്പ മുത്തപ്പൻ ക്ഷേത്രത്തിന് സമീപത്തെ കെട്ടിടത്തിൽ പ്രവർത്തിക്കുന്ന എടാട്ട് സ്വദേശി പത്മനാഭന്റെ

ഉടമസ്ഥതയിലുള്ള പലചരക്ക് കടയാണ് തകർന്നത് ഇന്ന് പുലർച്ചെമൂന്നര മണിയോടെയാണ് അപകടം. അരി ഉൾപ്പെടെയുള്ളസാധനങ്ങൾ നശിച്ചു.

കെട്ടിടത്തിന്റെ അവസാന ഭാഗത്ത് പ്രവർത്തിക്കുന്ന കടക്ക് സമീപം വൻകെട്ടിട സമുച്ചയം വന്നതോടെ ഇരുനില ഓടിട്ട ഈ കെട്ടിടത്തിന് ഭീഷണി നിലനിന്നിരുന്നു ഓടും മരങ്ങളും കടയക്കുള്ളിൽ പതിച്ചതോടെ മഴവെള്ളം അകത്തേക്ക് പതിച്ചാണ് ലക്ഷങ്ങളുടെ നാശനഷ്ടം ഉണ്ടായത് വർഷങ്ങളായി പലചരക്ക് കട നടത്തിവരികയായിരുന്നു, എടാട്ട് സ്വദേശിയായ പത്മനാഭൻ. പയ്യന്നൂർ പോലീസും വ്യാപാരി നേതാക്കളും സ്ഥലത്തെത്തി.

Leave a Reply

This site uses Akismet to reduce spam. Learn how your comment data is processed.

%d bloggers like this: