About Us

ണ്ണൂർ ജില്ലയിലെ പ്രാദേശിക വാർത്തകൾ ഏറ്റവും വേഗത്തിൽ നല്ല രീതിയിൽ പൂർണ്ണമായും വിശ്വാസയോഗ്യമായി ലഭിക്കുന്നതിനു വേണ്ടി തുടങ്ങിയതാണ് കണ്ണൂർ വാർത്തകൾ എന്ന ഈ വെബ് പോർട്ടൽ. ഇത് വിജയിപ്പിക്കുന്നതിനായി നിങ്ങളുടെ നാട്ടിൽ നടക്കുന്ന സംഭവവികാസങ്ങൾ അത് എത്ര ചെറുതോ വലുതോ ആകട്ടെ അത് ഞങ്ങളെ അറിയിക്കുക. ഞങ്ങളുടെ പ്രധാനമായ ഉദ്ദേശം എന്നു പറയുന്നതുതന്നെ കണ്ണൂർ ജില്ലയിലെ പ്രാദേശിക വാർത്തകൾ മുഖ്യധാരയിലേക്ക് കൊണ്ടുവരിക എന്നുള്ളതാണ്.

കണ്ണൂർ വാർത്തകൾ എന്ന ഈ വെബ് പോർട്ടൽ അഴീക്കോട് എന്റെ ഗ്രാമം ചാരിറ്റബിൾ ട്രസ്റ്റ് എന്ന സംഘടനയ്ക്ക് കീഴിലുള്ളതാണ്. ട്രസ്റ്റിനെ പറ്റി ഇത് വരെ കേട്ടിട്ടില്ലാത്തവർക്ക് വേണ്ടി ഒരു കുറിപ്പ്.

അഴീക്കോട് എന്റെ ഗ്രാമം ചാരിറ്റബിൾ ട്രസ്റ്റ് നാട്ടൊരുമയുടെ സ്നേഹസ്പർശം


ഒരു ഗ്രാമത്തിന്റെ നന്മയുടെ പേരിൽ ഉരുത്തിരിഞ്ഞു വന്ന കൂട്ടായ്മയാണ് അഴീക്കോട് എന്റെ ഗ്രാമം. ജാതിയും മതവും രാഷ്ട്രീയവും ലിംഗഭേദവും അതിർവരമ്പുകൾ തീർക്കാതെ അശരണരും നിരാലംബരുമായവർക്ക് ഒരു സ്നേഹസ്പർശമേകാൻ ഈ ഗ്രാമത്തിൽ ജനിച്ചു വളർന്നവരും ഈ ഗ്രാമത്തെ ഇഷ്ടപ്പെടുന്നവരും ഒരു മനസ്സോടെ കൈ കോർക്കുന്ന ഇടമാണ് ഇത്. ഫേസ്ബുക്കിലൂടെ തുടങ്ങി വാട്ട്സപ്പിലൂടെ വളർന്ന് ഒരു ചാരിറ്റബിൾ ട്രസ്റ്റായി എത്തി നിൽക്കുകയാണ് നമ്മുടെ ഈ കൂട്ടായ്മ.

ജനിച്ച നാടിന്റെ വിവരങ്ങൾ ലോകത്തിന് മുന്നിൽ അവതരിപ്പിക്കാൻ വേണ്ടി ഒരു ശ്രമമായിരുന്നു ഈ കൂട്ടായ്മയുടെ തുടക്കം. കൂടുതൽ ആളുകൾക്കും അറിയാത്ത നമ്മുടെ നാടിന്റെ ചരിത്രവും ആനുകാലിക വിഷയങ്ങളും സമൂഹത്തിന് മുന്നിൽ കൊണ്ട് വരാൻ സാധിച്ചു. അഴീക്കോടിന്റെ പ്രശ്നങ്ങളും പരാതികളും അധികാര കേന്ദ്രങ്ങളിൽ എത്തിക്കാനുള്ള ഒരു മാധ്യമമായി പ്രവർത്തിക്കുന്നതിനോടൊപ്പം തന്നെ അഴീക്കോടിനെ കുറിച്ചും അഴീക്കോടിന്റെ നന്മയും ചരിത്രവുമടക്കം ലോകത്തിന് മുന്നിലേക്ക് തുറന്നുകാട്ടാൻ കഴിഞ്ഞു എന്നത് വിസ്മരിക്കാൻ ആവില്ല.

അഴീക്കോടിന്റെ സാമൂഹിക സാംസ്കാരിക ജീവകാരുണ്യ മേഖലകളിൽ തങ്ങളുടേതായ വ്യക്തി മുദ്ര പതിപ്പിച്ച് മുന്നേറുന്ന അഴീക്കോട് എന്റെ ഗ്രാമം ചാരിറ്റബിൾ ട്രസ്റ്റിന് ഏറ്റെടുത്ത ഓരോ പ്രവൃത്തിയും ഏറ്റവും മികച്ച രീതിയിൽ ചെയ്തു തീർക്കാൻ സാധിച്ചുവെന്ന ചാരിതാർത്ഥ്യമുണ്ട്.

ഈ നല്ല കൂട്ടായ്മയിൽ കരുത്തേകുവാൻ നിങ്ങളിലെ നന്മ നിറഞ്ഞ മനസിനെയും കരങ്ങളെയും അഴീക്കോട് എന്റെ ഗ്രാമത്തിന്റെ നന്മ നിറഞ്ഞ കുടുംബത്തിലേക്ക് സ്വാഗതം ചെയ്യുന്നു.

തിരിഞ്ഞു നോക്കുമ്പോൾ

അഴീക്കോട് എന്റെ ഗ്രാമം എന്ന ഫേസ്ബുക്ക് വാട്ട്സപ്പ് കൂട്ടായ്മ ചാരിറ്റബിൾ ട്രസ്റ്റായി രജിസ്റ്റർ ചെയ്ത വിവരം അറിഞ്ഞിരിക്കുമല്ലോ, അഴീക്കോടിന്റെ സാമൂഹിക സാംസ്കാരിക ജീവകാരുണ്യ മേഖലകളിൽ തങ്ങളുടേതായ വ്യക്തി മുദ്ര പതിപ്പിച്ച് മുന്നേറുന്ന അഴീക്കോട് എന്റെ ഗ്രാമം ചാരിറ്റബിൾ ട്രസ്റ്റിന്റെ കീഴിൽ നടന്നു വരുന്നതും നടന്നു കഴിഞ്ഞതുമായ ചില പ്രവർത്തനങ്ങളെ കുറിച്ച്…..

●ക്ലീൻ അഴീക്കോട് എന്ന പേരിൽ അഴീക്കോട് ശുചീകരിക്കാൻ എന്റെ ഗ്രാമം സുന്ദര ഗ്രാമം എന്ന മുദ്രാവാക്യം ഉയർത്തി ഗ്രാമ കവലകൾ ശുചീകരിച്ചു ചവറ്റുകുട്ടകൾ സ്ഥാപിച്ചു. ക്ലീൻ അഴീക്കോട് എന്ന ലക്ഷ്യത്തിലേക്ക് മുന്നേറുന്നു.

●വേനൽക്കാലത്ത് കുടിവെള്ള ക്ഷാമമുള്ള പ്രദേശങ്ങളിൽ സൗജന്യ കുടിവെള്ള വിതരണം നടത്തി വരുന്നു.

●ചാൽ സർക്കാർ അഗതി മന്ദിരത്തിലെ അന്തേവാസികൾക്ക് വിഷു സദ്യയും ജീവൻ രക്ഷാ ഉപകരണങ്ങളും കൈമാറി

●അഭ്യസ്ഥ വിദ്യരായ ചെറുപ്പക്കാർക്ക് സഹായകരമായി സൗജന്യ പി എസ് സി കോച്ചിംഗ് ക്ലാസ് ഞായറാഴ്ചകളിൽ നടത്തി വരുന്നു.

●അഴീക്കോടിന്റെ വികസന പ്രശ്നങ്ങളും സാമൂഹിക വിഷയങ്ങളും പൊതുജനങ്ങളുടെ മുന്നിലും അധികാരപ്പെട്ടവരുടെ മുന്നിലും എത്തിക്കുന്നതിൽ നിർണ്ണായക പങ്ക് വഹിക്കുന്നു. AEGCT യുടെ ഇടപെടലിൽ മാറ്റം വന്ന നിരവധി കാര്യങ്ങൾ…….

●സമൂഹത്തിലെ അശരണർക്കും രോഗികൾക്കും സഹായധനം നൽകുവാൻ കാരുണ്യനിധി. ഇത് വരെ നിരവധി ആളുകൾക്ക് സഹായധനം വിതരണം ചെയ്തു.

●ബസ്സുടമകളുമായി സഹകരിച്ച് പാവപ്പെട്ട രോഗികൾക്ക് സഹായമെത്തിക്കാൻ കാരുണ്യ യാത്ര

●ഭൂമിക്കൊരു തണലായി വൃക്ഷത്തൈ വിതരണം

●കേരളത്തിലങ്ങോളമിങ്ങോളം സന്നദ്ധ രക്തദാനസേന

അഴീക്കോട് എന്റെ ഗ്രാമം ചാരിറ്റബിൾ ട്രസ്റ്റ്

Reg No 57/4/2016
Contact: 8089088088
WhatsApp 9562077888

Leave a Reply

This site uses Akismet to reduce spam. Learn how your comment data is processed.

%d bloggers like this: