നൂറ്റാണ്ട് പഴക്കമുള്ള ജല സ്രോതസ്സിന് പുതുജീവനേകി മൊകേരി പഞ്ചായത്ത് 


മൊകേരി പഞ്ചായത്തിലെ കൂരാറ 12ാം വാർഡിൽ നൂറ് വർഷം പഴക്കമുള്ള മടത്തിൽ കുളം പഞ്ചായത്ത് ഏറ്റെടുത്ത് നവീകരിക്കുന്നു. കുടിവെള്ള സംരക്ഷണം പദ്ധതിയിൽ ഉൾപ്പെടുത്തി 26.5 ലക്ഷം രൂപ ചിലവഴിച്ചാണ് കുളത്തിന്റെ നവീകരണ പ്രവൃത്തി ആരംഭിച്ചത്. പതിനെട്ടര മീറ്റർ നീളത്തിലും 18 മീറ്റർ വീതിയിലുമാണ് കുളം പുനർനിർമ്മിച്ചിരിക്കുന്നത്. ഈ വർഷത്തെ പദ്ധതിയിൽ 10 ലക്ഷം രൂപ കുളത്തിന് ചുറ്റം സംരക്ഷണഭിത്തി ഒരുക്കുന്നതിനും സൗന്ദര്യവത്കരണത്തിനുമായി പഞ്ചായത്ത് നീക്കിവച്ചു. മഴ വെള്ളസംഭരണിയെന്ന നിലയിൽ കുളത്തിന്റെ ജലസംഭരണസാധ്യതകൾ ഉപയോഗപ്പെടുത്തി  കുടിവെള്ള ക്ഷാമത്തിന് പരിഹാരം കാണുകയാണ് പദ്ധതിയുടെ ലക്ഷ്യമെന്ന് പഞ്ചായത്ത് പ്രസിഡന്റ് പി വത്സൻ പറഞ്ഞു. മൂന്ന് മാസമായി ആരംഭിച്ച നവീകരണ പ്രവൃത്തി അവസാന ഘട്ടത്തിലാണ്. പദ്ധതി പൂർത്തിയാകുന്ന തോടെ പ്രദേശവാസികൾക്ക് നീന്തൽ പരിശീലനം കൂടെ ഒരുക്കാൻ ആലോചിക്കുകയാണ് പഞ്ചായത്ത്.

Leave a Reply

This site uses Akismet to reduce spam. Learn how your comment data is processed.

%d bloggers like this: