വിമാനത്തിൽ മുഖ്യമന്ത്രിക്കെതിരായ അക്രമം; ഷാഫി പറമ്പിലിനെ ചോദ്യം ചെയ്യും

തിരുവനന്തപുരം > മുഖ്യമന്ത്രിയെ വിമാനയാത്രക്കിടെ ആക്രമിക്കാൻ ശ്രമിച്ച സംഭവത്തിൽ യൂത്ത് കോൺ​ഗ്രസ് സംസ്ഥാന അധ്യക്ഷൻ ഷാഫി പറമ്പിലിനെ ചോദ്യം ചെയ്യും. ഷാഫി പറമ്പിൽ ​അഡ്‌മിനായ വാട്ട്സ്ആപ്പ് ​ഗ്രൂപ്പിൽ ​ഗൂഢാലോചന നടന്ന സംഭവത്തിലാണ് നടപടി

സംഭവത്തിൽ മുൻ എംഎൽഎ കെ എസ് ശബരീനാഥനോട് നാളെ 10 ന് ശംഖുമുഖം എസിപിയുടെ മുന്നിൽ ഹാജരാകണം എന്ന് നോട്ടീസ് നൽകിയിരുന്നു. വിമാനത്തിനുള്ളിൽ മുഖ്യമന്ത്രിയെ ആക്രമിക്കാൻ നിർദേശം നൽകിയത്‌ മുൻ എംഎൽഎ കെ എസ്‌ ശബരീനാഥാണെന്ന്‌ തെളിയിക്കുന്ന യൂത്ത്‌ കോൺഗ്രസ്‌ ഔദ്യോഗിക വാട്ട്സ്ആപ്പ് ഗ്രൂപ്പിൽ നടന്ന ചാറ്റുകൾ പുറത്തുവന്നിരുന്നു.
109ഓളം നേതാക്കൾ അടങ്ങിയതാണ്‌ വാട്സ്ആപ്പ് ഗ്രൂപ്പ്‌. യൂത്ത്‌ കോൺഗ്രസ്‌ ലോഗോയാണ്‌ ഡിസ്‌പ്ലേ പിക്‌‌ചർ.

Leave a Reply

This site uses Akismet to reduce spam. Learn how your comment data is processed.

%d bloggers like this: