കഞ്ചാവ് വിൽപന രണ്ടു പേർ അറസ്റ്റിൽ; 1,860 ഗ്രാം കഞ്ചാവ് പിടികൂടി
കാസറഗോഡ്: ലോഡ്ജിൽ താമസിച്ച് കഞ്ചാവ് വിൽപന മലപ്പുറം സ്വദേശിയും കുടിയേറ്റ തൊഴിലാളിയും അറസ്റ്റിൽ.പ്രതികളിൽ നിന്ന് 1.860 ഗ്രാം കഞ്ചാവ് പോലീസ് കണ്ടെടുത്തു. മഞ്ചേരി പൊന്നാനി സ്വദേശി കെ.സി.വിനോദ് (27), കുടിയേറ്റ തൊഴിലാളിയായ ആസാം ദിബുറ സ്വദേശി രാഗേഷ് ലാമ (28) എന്നിവരെയാണ് ടൗൺ സ്റ്റേഷൻ എസ്.ഐ.എം.വി.വിഷ്ണുപ്രസാദിൻ്റെ നേതൃത്വത്തിൽ സിവിൽ പോലീസ് ഓഫീസർ സുനിൽ കുമാർ, ഡ്രൈവർ ഉണ്ണികൃഷ്ണൻ എന്നിവരടങ്ങിയ സംഘം അറസ്റ്റു ചെയ്തത്. ഇൻസ്പെക്ടർ പി.അജിത്കുമാറിന് ലഭിച്ചരഹസ്യവിവരത്തെ തുടർന്ന്ഇന്നലെ രാത്രി 12.30 മണിയോടെ ടൗണിലെ ലോഡ്ജിൽ നടത്തിയ റെയ്ഡിലാണ് പ്രതികൾ പിടിയിലായത്. അറസ്റ്റിലായ പ്രതികളെ ഇന്ന് കോടതിയിൽ ഹാജരാക്കും