പെരുന്നാളിന് കേരളത്തിൽ ഇളവ് നല്‍കിയ നടപടിക്കെതിരെ വിമര്‍ശനവുമായി ഐ.എം.എ

ബക്രീദിനോട് അനുബന്ധിച്ച് കേരളത്തിൽ കോവിഡ് നിയന്ത്രണങ്ങളിൽ ഇളവ് നൽകിയ നടപടിക്കെതിരെ ഇന്ത്യൻ മെഡിക്കൽ അസോസിയേഷൻ (ഐഎംഎ). കോവിഡ് ഭീതി നിലനിൽക്കവെ സർക്കാർ എടുത്ത തീരുമാനം തെറ്റാണെന്ന് ഐ എം എ പുറത്തിറക്കിയ പ്രസ്താവനയിൽ പറയുന്നു. ഉത്തരേന്ത്യൻ സംസ്ഥാനങ്ങൾ പ്രധാനപ്പെട്ട തീർത്ഥാടന യാത്രകൾ മാറ്റി വച്ച സാഹചര്യത്തിൽ കേരളത്തിന്റെ തീരുമാനം ദൗർഭാഗ്യകരമെന്നും ഐ എം എ പ്രസ്താവനയില്‍ അറിയിച്ചു. പെരുന്നാളിനോട് അനുബന്ധിച്ച് രോ​ഗ വ്യാപനം കുറഞ്ഞ മേഖലകളിൽ ബുധനാഴ്ച വരെ കടകളെല്ലാം തുറക്കാനാണ് സംസ്ഥാന സർക്കാർ അനുമതി നൽകിയത്. കോവിഡ് നിലനില്‍ക്കുന്ന സാഹചര്യത്തില്‍ അനുമതി നല്‍കിയത് തെറ്റാണെന്നും നിലവിലെ നിയന്ത്രണങ്ങള്‍ പിൻവലിക്കണമെന്നും ഐഎംഎ കേരള സർക്കാരിനോട് ആവശ്യപ്പെട്ടതായാണ് വിവരം.

Leave a Reply

This site uses Akismet to reduce spam. Learn how your comment data is processed.

error: Content is protected !!
%d bloggers like this: