ഇറച്ചിക്കോഴിയുടെ വില നിയന്ത്രിക്കും; മിതമായ നിരക്കിൽ ലഭ്യമാക്കും: മന്ത്രി ചിഞ്ചുറാണി

സംസ്ഥാനത്തെ ഇറച്ചിക്കോഴി വില നിയന്ത്രിക്കുമെന്ന് മന്ത്രി ജെ.ചിഞ്ചുറാണി. പൗള്‍ട്രി വികസന കോര്‍പറേഷന്‍റെ ഔട്ട്‌ലെറ്റുകളിൽ മിതമായ വിലയ്ക്ക് ഇറച്ചിക്കോഴി ലഭ്യമാക്കും. ഇറച്ചിക്കോഴി കൃഷി കൂട്ടുമെന്നും മന്ത്രി പറഞ്ഞു. കോഴിത്തീറ്റ വില കുറഞ്ഞാൽ കോഴിയുടെയും വില കുറയും. കേരള ഫീഡ്സ് കോഴിത്തീറ്റ വില ഇതിനകം കുറച്ചിട്ടുണ്ടെന്നും പരമാവധി കർഷകരിലേക്ക് ഇത് എത്തിക്കുമെന്നും മന്ത്രി വ്യക്തമാക്കി. ജനങ്ങളോടുള്ള എല്‍ഡിഎഫ് സര്‍ക്കാരിന്‍റെ കരുതലായിട്ടാണ് മന്ത്രി ചിഞ്ചുറാണിയുടെ പ്രസ്ഥാവനയെ ജനങ്ങള്‍കാണുന്നത്. ജനങ്ങള്‍ക്ക് പ്രയാസങ്ങള്‍ ഉണ്ടാകുമ്പോള്‍ അവരെ നെഞ്ചോട് ചേര്‍ത്തു പിടിക്കുന്ന സര്‍ക്കാരാണ്. മന്ത്രി ചി‍ഞ്ചുറാണിയുടെ പ്രസ്ഥാവന ഈ മേഖലയില്‍ വന്‍ ഉണര്‍വാണ് ഉണ്ടാക്കിയിരിക്കുന്നത്. തമിഴ്നാട്ടിലെ ഹാച്ചറികളിൽനിന്നു കോഴിക്കുഞ്ഞുങ്ങളുടെ വരവു കുറഞ്ഞതും ഉൽപാദനച്ചെലവു കൂടിയതുമാണു കേരളത്തില്‍ വില കൂടാൻ കാരണമെന്നു വ്യാപാരികൾ പറയുന്നു. കോവിഡും ലോക്ഡൗണും കാരണം തമിഴ്നാട്ടിലെ ഹാച്ചറികളിൽ കോഴിക്കുഞ്ഞുങ്ങളുടെ ഉൽപാദനം വേണ്ടത്ര നടന്നില്ല. ഇതോടെ കേരളത്തിലെ ഫാമുകളിലേക്ക് ആവശ്യത്തിന് കോഴിക്കുഞ്ഞുങ്ങൾ എത്താതായതാണു കോഴി വില ഉയരാൻ പ്രധാന കാരണം.

ഇത്തരമൊരു സാഹചര്യത്തിലാണ് മന്ത്രിയുടെ ഇടപെടല്‍ ഉണ്ടായിരിക്കുന്നത് ഒരു കോഴിക്ക് 80–85 രൂപ മുതൽമുടക്കു വന്നിരുന്ന മേഖലയിൽ ഇപ്പോൾ 110 രൂപയാണ് ഉൽപാദനച്ചെലവെന്നും മൊത്തവ്യാപാരികൾ പറയുന്നു.കഴിഞ്ഞയാഴ്ച കിലോഗ്രാമിനു 160 രൂപയായിരുന്നു ശരാശരി വില. തമിഴ്നാട്ടിൽ ഉൽപാദനം കുറച്ചതാണു വില വർധനയ്ക്കു കാരണം. അതേസമയം, കേരളത്തിലെ ഉത്സവ സീസൺ മുന്നിൽക്കണ്ട് തമിഴ്നാട്ടിൽ കൃത്രിമക്ഷാമം സൃഷ്ടിച്ചതാണു വിലക്കയറ്റത്തിനു കാരണമെന്നും പറയുന്നുവില കുതിച്ചുയരുന്ന സാഹചര്യത്തിൽ കോഴി വിഭവങ്ങൾ നിർത്താനൊരുങ്ങുകയായിരുന്നു ഹോട്ടലുടമകൾ. കോഴിയിറച്ചി വിലയിൽ കഴിഞ്ഞ രണ്ടാഴ്ചയ്ക്കിടെ 90 രൂപയുടെ വർധനയാണുണ്ടായത്. 

ഈ സാഹചര്യത്തിൽ കോഴി വിഭവങ്ങൾ സാധാരണ വിലയിൽ വിൽക്കുന്നതു സാമ്പത്തിക നഷ്ട്ടമുണ്ടാക്കുമെന്ന് ഹോട്ടലുടമകൾ പറയുന്നു.  ലോക്ഡൗൺ നിലവിലുള്ളതിനാൽ ഹോട്ടലുകളിൽ പാഴ്സൽ മാത്രമേ അനുവദിക്കുന്നുള്ളു. അതുകൊണ്ടുതന്നെ ഹോട്ടൽ മേഖല കടുത്ത പ്രതിസന്ധി നേരിടുകയാണ്. സംസ്ഥാനത്തു വിൽക്കുന്ന കോഴിയിറച്ചിയുടെ 75 ശതമാനത്തിലധികം ഉപഭോക്താക്കളും ഹോട്ടലുകളാണെന്നും കോഴിയിറച്ചി വില പിടിച്ചു നിർത്താൻ സർക്കാർ ഉടൻ നടപടികൾ സ്വീകരിക്കണമെന്നുമാണു ഹോട്ടലുടമകളുടെ ആവശ്യം.  അവരുടെ ഈ ആവശ്യമാണ് സര്‍ക്കാര്‍ അനുഭാവപൂര്‍വ്വം പരിഗണിച്ചിരിക്കുന്നത്. ലോക്ഡൗണിനൊപ്പം കോഴിത്തീറ്റ വില കൂടി വർധിച്ചതോടെ ചെറുകിട കോഴിഫാം ഉടമകളും പ്രതിസന്ധിയിലായി.

കഴിഞ്ഞ 2 മാസത്തിനിടെ ഒരു ചാക്ക് കോഴിത്തീറ്റയ്ക്ക് 500 രൂപയോളമാണു വർധിച്ചതെന്നു ഫാം ഉടമകൾ പറയുന്നു. തമിഴ്നാട്ടിലെ വൻകിട കമ്പനികളുമായി വിപണിയിൽ മത്സരിച്ച് നിൽക്കാൻ കഴിയാത്തതും തിരിച്ചടിയായി. ഇതിനിടയിൽ ഇടനിലക്കാരുടെ ചൂഷണവും നേരിടണം. തമിഴ്നാട്ടിൽ നിന്നു കോഴിക്കുഞ്ഞുങ്ങളെ എത്തിച്ചു വളർത്തിയാണ് കേരളത്തിലെ ചെറുകിട കോഴിഫാം ഉടമകൾ വിൽപന നടത്തുന്നത്.  ഇങ്ങനെ വളർത്താൻ നിലവിലെ സാഹചര്യത്തിൽ ഒരു കോഴിക്ക് നൂറു രൂപയിലധികം ചെലവ് വരും. എന്നാൽ ഇതിലും കുറഞ്ഞ വിലയിൽ തമിഴ്നാട്ടിലെ കമ്പനികൾ കേരളത്തിലെ കടകളിൽ കോഴി എത്തിക്കുകയാണ്.. ഇതോടെ നാട്ടിലെ ഫാമിൽ നിന്നു കോഴിയെ വാങ്ങാൻ ആരും തയാറാകില്ല. തമിഴ്നാട്ടിലെ വൻകിട കമ്പനികൾ നിശ്ചയിക്കുന്ന വിലയിൽ കേരളത്തിലെ ചെറുകിട ഫാം ഉടമകളും കോഴിയെ വിൽക്കേണ്ടി വരും. ഇത്തരം പ്രശ്നനങ്ങള്‍ക്കാണ് പരിഹാരം ഉണ്ടാകുവാന്‍ പോകുന്നത്. ഇതു ചെറുകിട ഫാം ഉടമകളിലും ഏറെ ഉണര്‍വാണ് സൃഷ്ടിച്ചിരിക്കുന്നത്.

Leave a Reply

This site uses Akismet to reduce spam. Learn how your comment data is processed.

error: Content is protected !!
%d bloggers like this: