ലോക്ഡോൺ കാലത്ത് സേവന സന്നദ്ധരായ ആരോഗ്യ പ്രവർത്തകരെയും വളണ്ടിയർമാരേയും ആദരിച്ചു,

കണ്ണൂർ സിറ്റി: കെ എസ് യു കണ്ണൂർ ഈസ്റ്റ്‌ മണ്ഡലം കമ്മിറ്റിയുടെ ആഭിമുഖ്യത്തിൽ കോവിഡ് ആരോഗ്യ പ്രവർത്തകരെയും കോർപ്പറേഷൻ കോവിഡ് സന്നദ്ധ സേന വളണ്ടിയർമാരെയും ആദരിച്ചു.

ഉരുവച്ചാൽ ശ്രമിക്ക് ഭവനിൽ വച്ച് മണ്ഡലം പ്രസിഡന്റ്‌ റിസ്‌വാൻ സി എച്ചിൻ്റെ അധ്യക്ഷതയിൽ നടന്ന ആദരിക്കൽ ചടങ്ങ്

കണ്ണൂർ കോർപറേഷൻ മേയർ അഡ്വ. ടി ഒ മോഹനൻ ഉദ്ഘാടനം ചെയ്തു

ഡിവിഷൻ കൗൺസിലർ ആസീമ സി എച്ച്, ഈസ്റ്റ്‌ മണ്ഡലം കോൺഗ്രസ് പ്രസിഡന്റ്‌ കെ കമറുദ്ധീൻ, ജവഹർ ബാൽ മഞ്ച് ജില്ലാ വൈസ് ചെയർമാൻ ലിഷ ദീപക്ക്, മഹിളാ പ്രസിഡന്റ്‌ വിചിത്ര, ബ്ലോക്ക്‌ സെക്രട്ടറി കുഞ്ഞമ്പു, രാജീവൻ ഉരുവച്ചാൽ, റിബിൻ സി എച്ച്, അബ്ദുൽ ഖല്ലാക്ക് എം സി തുടങ്ങിയവർ സംസാരിച്ചു.

കെ എസ് യു ഈസ്റ്റ്‌ വൈസ് പ്രസിഡന്റ്‌ അഞ്ജു സ്വാഗതവും ട്രഷറർ റോഷൻ
നന്ദിയും പറഞ്ഞു
കരുണാകരൻ, ഭാസ്ക്കാരൻ,അശോകൻ, നിരഞ്ജൻ, ഫഹദ്, ശാസ്, എന്നിവർ നേതൃത്വം നല്കി

Leave a Reply

This site uses Akismet to reduce spam. Learn how your comment data is processed.

error: Content is protected !!
%d bloggers like this: