ബഫർസോൺ പരിധി സീറോ പോയൻ്റാക്കണം; മനുഷ്യ മതിൽ തീർത്ത് കേളകം മണ്ഡലം കോൺഗ്രസ്സ് കമ്മിറ്റി

കേളകം: ബഫർസോൺ പരിധി സീറോ പോയിന്റാക്കി നിശ്ചയിച്ച് കർഷകരേയും കൃഷിയിടങ്ങളേയും സംരക്ഷിക്കണമെന്ന് ആവശ്യപ്പെട്ടുകൊണ്ട് കേളകം മണ്ഡലം കോൺഗ്രസ്സ് കമ്മിറ്റിയുടെ നേതൃത്വത്തിൽ പൂക്കുണ്ട് ആനമതിലിന് സമീപം മനുഷ്യമതിൽ തീർത്ത് പ്രതിഷേധം സംഘടിപ്പിച്ചു. അഡ്വ. സണ്ണി ജോസഫ് എം എൽ എ ഉദ്ഘാടനം ചെയ്തു. കേളകം മണ്ഡലം കോൺഗ്രസ്സ് കമ്മിറ്റി പ്രസിഡന്റ് സന്തോഷ് മണ്ണാറുകുളം അദ്ധ്യക്ഷത വഹിച്ചു. ജില്ലാ പഞ്ചായത്ത് അംഗം ജൂബിലി ചാക്കോ, യൂത്ത് കോൺഗ്രസ് ജില്ലാ പ്രസിഡന്റ് സുധീപ് ജെയിംസ്, ഡി സി സി സെക്രട്ടറി പി സി രാമകൃഷ്ണൻ, പേരാവൂർ ബ്ലോക്ക് പഞ്ചായത്ത് അംഗം ബൈജു വർഗീസ്, മണ്ഡലം സെക്രട്ടറി ബെസി മാസ്റ്റർ, കേളകം പഞ്ചായത്ത് അംഗങ്ങളായ ജോണി പാമ്പാടി, ബിജു ചാക്കോ, സുനിത രാജു, ഷിജി സുരേന്ദ്രൻ തുടങ്ങിയവർ പങ്കെടുത്തു.

Leave a Reply

This site uses Akismet to reduce spam. Learn how your comment data is processed.

error: Content is protected !!
%d bloggers like this: