കോവിഡ് നെഗറ്റിവായ യുവതി ശ്വാസ തടസത്തെത്തുടര്‍ന്ന് മരിച്ചു

വെള്ളരിക്കുണ്ട്: കോവിഡ് നെഗറ്റിവായ യുവതി ശ്വാസതടസ്സത്തെത്തുടര്‍ന്ന് മരിച്ചു. നാട്ടക്കല്ലിലെ കൊല്ലംപറമ്പില്‍ സുജിത്തിെന്‍റ ഭാര്യ കാവ്യയാണ് (24) മരിച്ചത്. രണ്ടു മാസം മുൻപ് സുജിത്തിെന്‍റ വല്യമ്മ വിലാസിനിയമ്മ കോവിഡ് ബാധിച്ച്‌ മരിച്ചിരുന്നു. അതിനു ശേഷമാണ് കാവ്യക്ക് കോവിഡ് പോസിറ്റിവായത്. ചികിത്സയിലൂടെ ഇത് പിന്നീട് നെഗറ്റിവായിരുന്നു. ഇന്നലെ രാത്രി ശ്വാസതടസ്സം അനുഭപ്പെട്ട കാവ്യ ആശുപത്രിയിലേക്കുള്ള വഴിമധ്യേയാണ് മരിച്ചത്. ബളാല്‍ ഗ്രാമപഞ്ചായത്ത് മുന്‍ മെംബര്‍ ലീലയുടെയും കുഞ്ഞിക്കണ്ണ‍െന്‍റയും മകളാണ്. മകള്‍: ആരാധിക. സഹോദരങ്ങള്‍: കവിത, കൃപ.

Leave a Reply

This site uses Akismet to reduce spam. Learn how your comment data is processed.

error: Content is protected !!
%d bloggers like this: