തൊട്ടാൽ പൊള്ളുന്ന ചിക്കനും മീനും ബക്രീദിന് എങ്ങിനെ കഴിക്കും; മാംസ വില കുതിച്ചുയരുന്നു

കോഴിയും ബീഫും മീനുമടക്കം ഇറച്ചി വിപണിയില്‍ വന്‍ വിലക്കയറ്റം. ബ്രോയിലര്‍ ഇറച്ചിക്ക് കിലോക്ക് 230 രൂപയാണ് ശനിയാഴ്ച നഗരത്തിലെ വില. ലഗോണിന് 180 രൂപയും ബീഫിന് 300 രൂപയുമായി ഉയര്‍ന്നു. സ്പ്രിങ് കോഴി കിട്ടാനില്ലാതായി. ആഴ്ചകള്‍ക്ക് മുമ്ബ് സപ്രിങ്ങിന് 240 രൂപവരെയായി വില ഉയര്‍ന്നിരുന്നു. കോഴിക്ക് ദിവസേന വില കയറിത്തുടങ്ങിയിട്ട് ഒരാഴ്ചയിലേറെയായി. ബീഫിന് 280 രൂപയുണ്ടായിരുന്നതാണ് ആഴ്ചകള്‍ക്ക് മുമ്ബ് 300 ലെത്തിയത്. എല്ലില്ലാത്ത ബീഫിന് 360 രൂപ വരെ ഈടാക്കുന്നു.

മത്തിക്ക് 240 രൂപവരെയും അയലക്ക് 340 രൂപവരെയും ആവോലിക്ക് 700 രൂപവരെയും അയക്കോറക്ക് 1400 രൂപവരെയുമായി ചില്ലറ വിലയുയര്‍ന്നു. ആട്ടിറച്ചിക്കും ഉണക്ക മത്സ്യത്തിനുമാണ് വില മാറ്റമില്ലാതെ തുടരുന്നത്. ആട്ടിറച്ചിക്ക് 680 രൂപയാണ് നഗരത്തില്‍ ഈടാക്കുന്നത്. ഉണക്ക സ്രാവിന് 200 രൂപയും തെരണ്ടിക്ക് 180 രൂപയും മുള്ളന് 60 രൂപയുമാണ് ശനിയാഴ്ച നഗരത്തിലെ മൊത്ത വില. പെരുന്നാള്‍ പ്രമാണിച്ചാണ് പൊടുന്നനെയുള്ള വിലക്കയറ്റമെന്ന് ആക്ഷേപമുണ്ട്.അതേസമയം, ആവശ്യത്തിന് കോഴി ലഭിക്കാത്തതും കോഴിത്തീറ്റക്ക് കഴിഞ്ഞ മൂന്നു മാസത്തിനിടെ 70 ശതമാനം വരെ വില കൂടിയതുമാണ് വിലക്കയറ്റത്തിന് കാരണമെന്ന് കേരള ചിക്കന്‍ വ്യാപാരി ഏകോപന സമിതി ജില്ല പ്രസിഡന്‍റ് കെ.എഫ്.സി അബ്ദുല്‍ ഷുക്കൂര്‍ പറഞ്ഞു. ചെന്നൈ, ഈറോഡ്, തിരുപ്പൂര്‍, കോയമ്ബത്തൂര്‍ എന്നീ പ്രധാന കേന്ദ്രങ്ങളില്‍ കഴിഞ്ഞ 28വരെ ലോക്ഡൗണായതും പ്രശ്നമായി. കോഴി കെട്ടിക്കിടന്നതോടെ ഉല്‍പാദനം കുറച്ചു. ലോക്ഡൗണ്‍ ഒഴിവായി ആവശ്യക്കാര്‍ കൂടിയപ്പോള്‍ കോഴി കിട്ടാതായി.
ഇടക്ക് വില കുറഞ്ഞപ്പോള്‍ 50 രൂപക്ക് വരെ കോഴി വിറ്റപ്പോഴുള്ള നഷ്ടം നികത്താനുള്ള ശ്രമവും വിലക്കയറ്റത്തിന് പിന്നിലുണ്ട്. മീന്‍ വിലക്കയറ്റത്തിന് ട്രോളിങ് നിരോധനമാണ് കാരണമായി പറയുന്നത്.
ബ്രോയിലറിന് ഫാമുകളില്‍ 130 രൂപ
തമിഴ്നാടടക്കം130 രൂപയാണ് ഫാമുകളില്‍ കോഴി വില. എന്നാല്‍ ഇറച്ചി ഒരു കിലോ കിട്ടണമെങ്കില്‍ ഒന്നര കിലോ ജീവനുള്ള കോഴി വേണമെന്ന് വ്യാപാരികള്‍ പറയുന്നു. 200 രൂപയുടെയടുത്ത് കിലോ ഇറച്ചിക്ക് വില വരുന്ന സ്ഥിതിയാണ്.
കട നടത്തിപ്പിന് കോഴിക്ക് 20 രൂപ ചെലവാകും. കോഴിമാലിന്യം കൊണ്ട് പോവുന്നവര്‍ക്ക് ഏഴ് രൂപയാകും. ഇതോടെ 230 രൂപക്ക് വിറ്റാലും നഷ്ടമാണെന്നാണ് വ്യാപാരികളുടെ വാദം.ചെറുകിട കച്ചവടക്കാര്‍ 30 കിലോ കോഴിയെടുത്താല്‍ 10 കിലോ മാലിന്യമായി പോവും. ഒരു കടയില്‍ ദിവസം 2000 രൂപയോളം ചെലവ് വരും.നില നില്‍ക്കാനാവശ്യമായ 30 രൂപയുടെ ലാഭം പോലും കിട്ടുന്നില്ലെന്നാണ് വാദം.കോടഞ്ചേരി, താമരശ്ശേരി, ബാലുശ്ശേരി, മാവൂര്‍ ഭാഗത്താണ് ജില്ലയില്‍ പ്രധാനമായി കോഴി ഫാമുകളുള്ളത്.
കോഴി വില വര്‍ധനയില്‍ സര്‍ക്കാര്‍ ഉടന്‍ ഇടപെടണം
കോഴിക്കോട്: കോവിഡ് കാലത്ത് പ്രതിസന്ധി വര്‍ധിപ്പിക്കുന്ന ഇറച്ചിക്കോഴി വില വര്‍ധനയില്‍ സര്‍ക്കാര്‍ ഉടന്‍ ഇടപെടണമെന്ന് ഓള്‍ കേരള കാറ്റേഴ്സ് അസോസിയേഷന്‍ ജില്ല കമ്മിറ്റി ആവശ്യപ്പെട്ടു. സംസ്ഥാന സെക്രട്ടറി പി. ഷാഹുല്‍ ഹമീദ്, ജില്ല പ്രസിഡന്‍റ് ജാഫര്‍ സാദിഖ്, ജില്ല ജനറല്‍ സെക്രട്ടറി പ്രേംചന്ദ് വള്ളില്‍, സംസ്ഥാന സമിതിയംഗം െക. ബേബി എന്നിവര്‍ സംസാരിച്ചു.

Leave a Reply

This site uses Akismet to reduce spam. Learn how your comment data is processed.

error: Content is protected !!
%d bloggers like this: