കോവിഡ് പ്രതിരോധം: ചടങ്ങുകള്‍ക്ക് കൂടുതല്‍ പോലീസ് നിരീക്ഷണം ഏര്‍പ്പെടുത്തി; വിവാഹം, മരണം എന്നിവ പോലീസ് സ്റ്റേഷനിൽ അറിയിക്കണം

8 / 100

ജില്ലയില്‍ കൊവിഡ് കേസുുകള്‍ വര്‍ദ്ധിച്ചു വരുന്ന സാഹചര്യത്തില്‍ വിവാഹം, മരണാനന്തര ചടങ്ങുകള്‍ തുടങ്ങിയ കാര്യങ്ങളില്‍ കൂടുതല്‍ പോലീസ് നിരീക്ഷണം ഏര്‍പ്പെടുത്തിയാതായി ജില്ലാ കലക്ടര്‍ അറിയിച്ചു. ഇതുപ്രകാരം ചടങ്ങുകളുമായി ബന്ധപ്പെട്ട് ചില നിയന്ത്രണങ്ങള്‍ ഏര്‍പ്പെടുത്തിയിട്ടുണ്ട്.

1)വിവാഹങ്ങള്‍ മുന്‍കൂട്ടി തൊട്ടടുത്ത പോലീസ് സ്റ്റേഷനില്‍ അറിയിക്കേണ്ടതാണ്.

2) മരണവിവരം അതത് തദ്ദേശ സ്വയംഭരണ സ്ഥാപനം / മെമ്പര്‍മാര്‍ മുഖേന തൊട്ടടുത്ത പോലീസ് സ്റ്റേഷനില്‍ അറിയിക്കേണ്ടതാണ്.

3) വിവാഹങ്ങളില്‍ പങ്കെടുക്കാവുന്നരുടെ പരമാവധി എണ്ണം 50 ആണ്. എന്നാല്‍ ഒരു സമയം അമ്പതു പേര്‍ എന്ന രീതിയില്‍ വ്യാഖ്യാനിക്കുന്നതായി ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ട്. ഇത് അനുവദിക്കില്ല.

4) മരണാനന്തര ചടങ്ങുകള്‍ക്ക് പരമാവധി 20 പേര്‍ മാത്രമേ പങ്കെടുക്കാവൂ.

5)മറ്റു ചടങ്ങുകള്‍ക്ക് പരമാവധി 10 പേര്‍.

6) മാസ്‌ക്ക് ധരിക്കുന്നതുള്‍പ്പെടെയുള്ള കൊവിഡ് പെരുമാറ്റച്ചട്ടങ്ങള്‍ എല്ലായിടത്തും എല്ലാ സമയവും പാലിക്കേണ്ടതാണ്.

7)വിവാഹം, മരണാനന്തര ചടങ്ങുകള്‍, മറ്റു ചടങ്ങുകള്‍ എന്നിവയില്‍ ലംഘനങ്ങള്‍ ശ്രദ്ധയില്‍പ്പെട്ടാല്‍ തൊട്ടടുത്ത പോലീസ് സ്റ്റേഷനില്‍ പൊതുജനങ്ങള്‍ക്ക് അറിയിക്കാവുന്നതാണ്.

Leave a Reply

This site uses Akismet to reduce spam. Learn how your comment data is processed.

%d bloggers like this: