ബ്രണ്ണന്‍ കോളജില്‍ എബിവിപി വീണ്ടും കൊടിമരം സ്ഥാപിച്ചു പ്രിൻസിപ്പലിന് ഭീഷണി

തലശേരി ഗവ ബ്രണ്ണന്‍ കോളജില്‍ പ്രിന്‍സിപ്പല്‍ എബിവിപിയുടെ കൊടിമരം നീക്കം ചെയ്തതിനെതിരെ പ്രതിഷേധം തുടരുന്നു. ക്യാംപസില്‍ എബിവിപി പ്രവര്‍ത്തകര്‍ വീണ്ടും കൊടിമരം സ്ഥാപിച്ചു. സ്ഥലത്ത് കനത്ത പൊലീസ് സുരക്ഷ.കൊല്ലുമെന്ന് ഭീഷണിപ്പെടുത്തിയാണ് എബിവിപി പ്രവര്‍ത്തകര്‍ കൊടിമരം സ്ഥാപിച്ചതെന്ന് പ്രിൻസിപ്പൽ പ്രഫ. കെ.ഫല്‍ഗുനൻ പൊലീസിനോടു പറഞ്ഞു. ഇത് മരണമൊഴിയായി രേഖപ്പെടുത്തണമെന്നും പൊലീസിനോട് പ്രിൻസിപ്പൽ പറഞ്ഞു.പ്രിന്‍സിപ്പലിന്റെ വീടിന് പൊലീസ് കാവല്‍ ഏർപ്പെടുത്തി.

One thought on “ബ്രണ്ണന്‍ കോളജില്‍ എബിവിപി വീണ്ടും കൊടിമരം സ്ഥാപിച്ചു പ്രിൻസിപ്പലിന് ഭീഷണി

  1. നാട്ടിലെ മുക്കിലും മൂലയിലും ചുവന്ന കൊടി മാത്രം മതിയോ.. എല്ലാ നിറത്തിലും ഉള്ള കൊടികൾ ഉയരട്ടെ .. എന്നാലെ ജനാധിപത്യം വീജയിക്കൂ..

Leave a Reply

This site uses Akismet to reduce spam. Learn how your comment data is processed.

%d bloggers like this: