ആര്‍.എസ്.എസ് നേതാവ് വത്സന്‍ തില്ലങ്കേരിയുടെ കോളജില്‍ വിദ്യാര്‍ത്ഥിയുടെ ആത്മഹത്യാ ശ്രമം; മാനസിക പീഡനത്തെ തുടര്‍ന്നെന്ന് മൊഴി

കണ്ണൂര്‍ : ആര്‍.എസ്.എസ് നേതാവ് വത്സന്‍ തില്ലങ്കേരിയുടെ പ്രിന്‍സിപ്പാളായ കണ്ണൂര്‍ ഇരിട്ടി പ്രഗതി കോളജില്‍ വിദ്യാര്‍ത്ഥിയുടെ ആത്മഹത്യാ ശ്രമം. വത്സന്‍ തില്ലങ്കേരിയുടെ മാനസിക പീഡനത്തെ തുടര്‍ന്നാണ് ജീവനൊടുക്കാന്‍ ശ്രമിച്ചതെന്നാണ് വിദ്യാര്‍ത്ഥിയുടെ മൊഴി നല്‍കിയെന്നാണ് റിപ്പോര്‍ട്ട്.ഒന്നാം വര്‍ഷ ബിരുദ വിദ്യാര്‍ത്ഥി ആകാശിനെയാണ് കൈ ഞരമ്പ് മുറിച്ച്‌ ജീവനൊടുക്കാന്‍ ശ്രമിച്ചതിനെ തുടര്‍ന്ന് ഇരിട്ടി താലൂക്ക് ആശുപത്രിയില്‍ പ്രവേശിപ്പിച്ചിരിക്കുന്നത്.എസ്.എഫ്.ഐയുടെ പഠന ക്യാമ്ബില്‍ പങ്കെടുക്കുകയും വാട്‌സാപ്പ് കൂട്ടായ്മയില്‍ അംഗമാകുകയും ചെയ്തതിന്റെ പേരില്‍ വത്സന്‍ തില്ലങ്കേരിയില്‍ നിന്നും ഭീഷണി നേരിട്ടുവെന്നാണ് വിദ്യാര്‍ത്ഥി പറയുന്നത്. തന്നെ മുറിയിലേയ്ക്ക് വിളിച്ചു വരുത്തിയ തില്ലങ്കേരി തന്നെ കോളേജില്‍ തിരിച്ചെടുക്കില്ലെന്നും തിരികെ എത്തിയാല്‍ കൊല്ലുമെന്നും ഭീഷണിപ്പെടുത്തുകയും ചെയ്തിരുന്നുവെന്ന് വിദ്യാര്‍ത്ഥി പറഞ്ഞു.

സദ്ഭാവന മണ്ഡപം: നിര്‍മ്മാണ ഉദ്ഘാടനം ഇന്ന് പായം പഞ്ചായത്തിലെ പൂമാനത്ത് നിര്‍മ്മിക്കുന്ന സദ്ഭാവനാ മണ്ഡപത്തിന്റെ നിര്‍മ്മാണോദ്ഘാടനം ചൊവ്വാഴ്ച വ്യവസായ വകുപ്പ് മന്ത്രി ഇ പി ജയരാജന്‍ നിര്‍വഹിക്കും. വീഡിയോ കോണ്‍ഫറന്‍സിലൂടെ നടക്കുന്ന ചടങ്ങില്‍ ഉന്നത വിദ്യാഭ്യാസ മന്ത്രി കെ ടി ജലീല്‍ അധ്യക്ഷനാകും. കേന്ദ്രാവിഷ്‌കൃത പദ്ധതിയായ പ്രധാനമന്ത്രി ജന്‍വികാസ് കാര്യക്രം പദ്ധതി പ്രകാരമാണ് സദ്ഭാവനാ മണ്ഡപം നിര്‍മ്മിക്കുന്നത്. ചടങ്ങില്‍ എം പിമാരായ കെ സുധാകരന്‍, കെ കെ രാഗേഷ്, അഡ്വ. സണ്ണി ജോസഫ് എംഎല്‍എ, ജില്ലാ പഞ്ചായത്ത് പ്രസിഡണ്ട് കെ വി സുമേഷ്, ജില്ലാ കലക്ടര്‍ ടിവി സുഭാഷ്, ജനപ്രതിനിധികള്‍, ഉദ്യോഗസ്ഥര്‍ തുടങ്ങിയവര്‍ പങ്കെടുക്കും.

1 thought on “ആര്‍.എസ്.എസ് നേതാവ് വത്സന്‍ തില്ലങ്കേരിയുടെ കോളജില്‍ വിദ്യാര്‍ത്ഥിയുടെ ആത്മഹത്യാ ശ്രമം; മാനസിക പീഡനത്തെ തുടര്‍ന്നെന്ന് മൊഴി

  1. Muslim league നേതാവിന്റെ കോളേജിൽ പീഡനവും CPIM നേതാവിന്റെ കോളേജിൽ ബലാത്സംകവും നടക്കുമ്പോ.. ഇതുപോലെ നിയൊന്നും വാർത്ത കൊടുക്കുന്നത് കാണുന്നില്ലല്ലോ….

Leave a Reply

This site uses Akismet to reduce spam. Learn how your comment data is processed.

You may have missed

സദ്ഭാവന മണ്ഡപം: നിര്‍മ്മാണ ഉദ്ഘാടനം ഇന്ന് പായം പഞ്ചായത്തിലെ പൂമാനത്ത് നിര്‍മ്മിക്കുന്ന സദ്ഭാവനാ മണ്ഡപത്തിന്റെ നിര്‍മ്മാണോദ്ഘാടനം ചൊവ്വാഴ്ച വ്യവസായ വകുപ്പ് മന്ത്രി ഇ പി ജയരാജന്‍ നിര്‍വഹിക്കും. വീഡിയോ കോണ്‍ഫറന്‍സിലൂടെ നടക്കുന്ന ചടങ്ങില്‍ ഉന്നത വിദ്യാഭ്യാസ മന്ത്രി കെ ടി ജലീല്‍ അധ്യക്ഷനാകും. കേന്ദ്രാവിഷ്‌കൃത പദ്ധതിയായ പ്രധാനമന്ത്രി ജന്‍വികാസ് കാര്യക്രം പദ്ധതി പ്രകാരമാണ് സദ്ഭാവനാ മണ്ഡപം നിര്‍മ്മിക്കുന്നത്. ചടങ്ങില്‍ എം പിമാരായ കെ സുധാകരന്‍, കെ കെ രാഗേഷ്, അഡ്വ. സണ്ണി ജോസഫ് എംഎല്‍എ, ജില്ലാ പഞ്ചായത്ത് പ്രസിഡണ്ട് കെ വി സുമേഷ്, ജില്ലാ കലക്ടര്‍ ടിവി സുഭാഷ്, ജനപ്രതിനിധികള്‍, ഉദ്യോഗസ്ഥര്‍ തുടങ്ങിയവര്‍ പങ്കെടുക്കും.

%d bloggers like this: