സെപ്തംബറില്‍ അഴീക്കലില്‍ നിന്നും ചരക്കുകപ്പല്‍ സര്‍വീസ്

കണ്ണൂര്‍: അഴീക്കല്‍ തുറമുഖത്തിന്റെ വ്യാപാര വികസനത്തിനാവശ്യമായ അടിസ്ഥാന സൗകര്യങ്ങളെ കുറിച്ചും ഇറക്കുമതികയറ്റുമതി സാധ്യതകളെ കുറിച്ചും ഗൗരവമേറിയ ചര്‍ച്ചകളുമായി അഴീക്കല്‍ പോര്‍ട്ട് ട്രേഡ് മീറ്റ് 2019. കേരള മാരിടൈം ബോര്‍ഡ് സംഘടിപ്പിച്ച ചര്‍ച്ചയില്‍ വിവിധ മേഖലകളില്‍ നിന്നുള്ള നൂറിലേറെ പ്രമുഖര്‍ പങ്കെടുത്തു. കണ്ണൂര്‍ വിമാനത്താവളം യാഥാര്‍ഥ്യമായതോടെ അഴീക്കല്‍ തുറമുഖത്തിന്റെ വ്യാപാര സാധ്യതകള്‍ ഏറെ വര്‍ധിച്ചതായി മീറ്റ് ഉദ്ഘാടനം ചെയ്ത മന്ത്രി കടന്നപ്പള്ളി രാമചന്ദ്രന്‍ അഭിപ്രായപ്പെട്ടു.സപ്റ്റംബര്‍ മുതല്‍ അഴീക്കല്‍ തുറമുഖത്തേക്ക് ചരക്കു കപ്പല്‍ സര്‍വിസ് ആരംഭിക്കാന്‍ ഗുജറാത്ത് കമ്പനിയായ ശ്രീകൃഷ്ണ ലോജിസ്റ്റിക്‌സുമായി മാരിടൈം ബോര്‍ഡ് കരാറിലെത്തിയതായി ബോര്‍ഡ് ചെയര്‍മാന്‍ വി.ജെ മാത്യു പറഞ്ഞു. തുടക്കത്തില്‍ പ്രതിമാസം എട്ട് സര്‍വിസുകള്‍ നടത്താനാണ് ധാരണയായിട്ടുള്ളത്.ചുരുങ്ങിയത് 50 കണ്ടെയ്‌നറുകൾ ഉള്‍ക്കൊള്ളാന്‍ ശേഷിയുള്ള കപ്പലുകളാണ് സര്‍വിസ് നടത്തുകയെന്നും അദ്ദേഹം പറഞ്ഞു. ഇതു വഴി കണ്ടെയ്‌നറുകൾ കൊïുവരാന്‍ വിവിധ വ്യാപാരികളില്‍ നിന്ന് ആവശ്യത്തിന് ഓര്‍ഡറുകള്‍ ലഭിച്ചു കഴിഞ്ഞതായും അദ്ദേഹം പറഞ്ഞു. ഓര്‍ഡറുകള്‍ കൂടുന്നതിനുസരിച്ച് സര്‍വീസുകളുടെ എണ്ണവും വര്‍ധിപ്പിക്കും. വലിയ കപ്പലുകള്‍ തുറമുഖത്ത് എത്തിക്കുന്നതിന്റെ ഭാഗമായി ചാനലിന്റെ ആഴം ആദ്യഘട്ടത്തില്‍ ഏഴ് മീറ്ററായി വര്‍ധിപ്പിക്കുന്നതിനുള്ള നടപടികള്‍ ആരംഭിച്ചതായും മൂന്ന്‌നാല് മാസത്തിനുള്ളില്‍ പ്രവൃത്തി പൂര്‍ത്തിയാവുമെന്നും അദ്ദേഹം പറഞ്ഞു.

Leave a Reply

This site uses Akismet to reduce spam. Learn how your comment data is processed.

%d bloggers like this: