സന്ദേശ ബോർഡ് നശിപ്പിച്ചത് പ്രതിഷേധാർഹം: വിസ്ഡം സ്റ്റുഡൻസ്

തലശ്ശേരി: നവാഗതരായ വിദ്യാർത്ഥികൾക്ക് സ്വാഗതമോതിക്കൊണ്ട് തലശേരി എൻജിനിയറിങ് കോളേജിന് (CET) മുൻപിൽ വിസ്‌ഡം സ്റ്റുഡന്റസ് സ്ഥാപിച്ച ഫ്ലക്സ് ബോർഡ് ചിലർ എടുത്തുമാറ്റിയത് പ്രതിഷേധാർഹമെന്നു വിസ്‌ഡം സ്റ്റുഡന്റസ്.നന്മയിലേക്ക് ക്ഷണിക്കുകയും സദാചാരത്തിലേക്ക് ക്ഷണിക്കുകയും ദുരാചാരങ്ങൾ വിലക്കുകയും ചെയ്യുന്ന ഒരു സമൂഹം നിങ്ങളിൽ നിന്നുണ്ടാകട്ടെ എന്ന ക്വുർആൻ വചനം ഉദ്ധരിച്ച് നവാഗതരെ സ്വാഗതം ചെയ്ത ബോർഡാണ് വർഗീയതാരോപിച്ച് എടുത്തുമാറ്റിയത് . ഒരു തരത്തിലുള്ള വിദ്വേഷമോ വെറുപ്പോ ഉൾക്കൊള്ളാത്ത ഒരു ബോർഡ് നന്മയിലേക്ക് ക്ഷണിക്കുന്ന ക്വുർആൻ വചനം ഉൾപ്പെടുത്തി എന്നതുകൊണ്ട് മാത്രം വർഗീയതരോപിച്ചത് ബന്ധപ്പെട്ട പാർട്ടിയുടെ നിലപാടാണോ എന്ന് വ്യക്തമാക്കണം. തങ്ങൾക്കിഷ്ടപ്പെടാത്ത ഒന്നും ക്യാംപസിലോ ക്യാംപസ് പരിസരങ്ങളിലോ അനുവദിക്കില്ല എന്ന നിലപാട് ഫാസിസം തന്നെയാണ്. മറ്റു പാർട്ടികളെയോ തങ്ങൾക്കിഷ്ടപ്പെടാത്ത ഒരു ശബ്ദമോ പോസ്റ്ററോ പോലും അനുവദിക്കാത്ത നിലപാടുകൾ പൊതുസമൂഹത്തിൽ വിചാരണ ചെയ്യപ്പെടുന്ന ഈ സന്ദർഭത്തിൽ ഒരു പുനഃപരിശോധനക്ക് പ്രസ്തുത സംഘടനകൾ തയ്യാറാവേണ്ടതുണ്ടെന്നും അക്രമ രാഷ്ട്രീയവും ഇടിമുറികളുമല്ല, ആദർശ രാഷ്ട്രീയവും ധാർമികതയിലധിഷ്ഠിതമായ നിലപാടുകളുമാണ് ക്യാംപസ് രാഷ്ട്രീയത്തിൽ സംഘടനകൾ ഉയർത്തിപ്പിടിക്കേണ്ടതെന്നും ഇവർ വ്യക്തമാക്കി.

Leave a Reply

This site uses Akismet to reduce spam. Learn how your comment data is processed.

%d bloggers like this: