യു എ ഇ യിൽ കണ്ണൂർ സ്വദേശി റസ്ലി മർവ ക്ലിക് ചെയ്തെടുത്തത് 10 ലക്ഷം
ദുബായ് ആരോഗ്യ മന്ത്രാലയം യുഎഇ തലത്തിൽ സംഘടിപ്പിച്ച ആർട് ഫോർ ഹെൽത്ത് മത്സരത്തിലെ ഫൊട്ടോഗ്രഫി വിഭാഗത്തിൽ ഷാർജയിൽ താമസിക്കുന്ന കണ്ണൂർ ടൗൺ സ്വദേശി ആഷിഖ് കേച്ചേരി–ഷബീനാ ആഷിഖ് ദമ്പതികളുടെ മകൾ റസ്ലി മർവ(22)യ്ക്കാണ് ഒന്നാം സ്ഥാനം ലഭിച് 50,000 ദിർഹം(ഏകദേശം 10 ലക്ഷം രൂപ )യുടെ അവാർഡ്.പ്രമേഹം, അമിതവണ്ണം, ഹൃദ്രോഗം തുടങ്ങിയ രോഗങ്ങളെക്കുറിച്ച് പൊതുജനങ്ങളിൽ ബോധവത്കരണം സൃഷ്ടിക്കുന്നതിനായിരുന്നു ഫൊട്ടോഗ്രഫി, അനിമേഷൻ, ഫിലിം ആൻഡ് പെയിന്റിങ് വിഭാഗങ്ങളിൽ മത്സരം. ഇൗ വർഷം മേയിലായിരുന്നു 17 മുതല്‍ 30 വയസുവരെയുള്ളവർക്ക് മത്സരം ആരംഭിച്ചത്. ഫൊട്ടോഗ്രഫി വിഭാഗത്തിൽ 15 പേരുടെ അവസാന പട്ടികയിൽ സ്ഥാനം പിടിച്ച റസ് ലിയെ പിന്നീട് അഭിമുഖം നടത്തിയാണ്ജേതാവായി പ്രഖ്യാപിച്ചത്. ഇന്ന് രാവിലെ ബർദുബായ് അല്ഫഹിദി അൽ ബസ്തകിയയിൽ നടന്ന ആർട് ഫോർ ഹെൽത്ത് 2018ൻ്റെ സമാപന ചടങ്ങിൽ ഹെൽത്ത് സെൻ്റർസ് ആൻഡ് ക്ലിനിക്സ് അസി.അണ്ടർ സെക്രട്ടറി ഡോ.ഹുസൈൻ അബ്ദുൽ റഹ്മാൻ രൻദ് റസ് ലിക്ക് പുരസ്കാരം സമ്മാനിച്ചു. എജുക്കേഷൻ ആൻഡ് ഹെൽത്ത് പ്രമോഷൻ വിഭാഗം ഡയറക്ടർ ഡോ.ഫാദില ഷരീഫ് സംബന്ധിച്ചു..