അഭിമന്യു വധം: കണ്ണൂർ തലശ്ശേരി സ്വദേശി കസ്റ്റഡിയിൽ

മഹാരാജാസ് കോളജിലെ എസ്.എഫ്.ഐ പ്രവർത്തകൻ അഭിമന്യു കൊല്ലപ്പെട്ട സംഭവത്തിൽ  ഒരാളെ കൂടി പൊലീസ് കസ്റ്റഡിയിലെടുത്തു. തലശ്ശേരി സ്വദേശി ഷാനവാസിനെയാണ് കസ്റ്റഡിയിലെടുത്തത്. പ്രതികളെ രക്ഷപ്പെടാൻ സഹായിച്ചുവെന്ന കുറ്റമാണ് ഇയാൾക്കെതിരെ ചുമത്തിയിരിക്കുന്നത്. നിലവിൽ 24 പേരാണ് പ്രതിപ്പട്ടികയിലുള്ളത്. ഇതിൽ 15 പേർ കൃത്യത്തിൽ നേരിട്ട് പങ്കെടുത്തുവെന്നും ഒമ്പത് പേർ പ്രതികൾക്ക് സഹായം ചെയ്തു നൽകിയെന്നും പൊലീസ് അറിയിച്ചു. കേസിലെ  മുഖ്യപ്രതി രാവിലെ പിടിയിലായിരുന്നു. കാമ്പസ് ഫ്രണ്ട് കോളജ് യൂനിറ്റ് പ്രസിഡൻറും മൂന്നാം വർഷ അറബിക്​ സാഹിത്യ ബിരുദ വിദ്യാർഥിയുമായ ആലപ്പുഴ അരുക്കൂറ്റി വടുതല ജാവേദ് മൻസിലിൽ മുഹമ്മദാണ് (20) പൊലീസി​​െൻറ പിടിയിലായത്. കേരള-കർണാടക അതിർത്തിയിൽനിന്നാണ് ഇയാളെ കസ്​റ്റഡിയിലെടുത്തത്. കൊലപാതകം ആസൂത്രണം ചെയ്തതും കൊലയാളി സംഘത്തിലെ മറ്റുള്ളവരെ കോളജിലേക്ക്​ വിളിച്ചുവരുത്തിയതും മുഹമ്മദാണെന്ന് പൊലീസ് പറയുന്നു. ഇടുക്കി വട്ടവടയിലെ വീട്ടിലായിരുന്ന അഭിമന്യുവിനെ സംഭവദിവസം കോളജിലേക്ക്​ വിളിച്ചുവരുത്തിയതും മുഹമ്മദാണ്. സം​ഭ​വ​ശേ​ഷം മു​ഹ​മ്മ​ദ് കൂ​ട്ടു പ്ര​തി​കൾ​ക്കൊ​പ്പം ഒ​ളി​വി​ലാ​യി​രു​ന്നു. ഗോ​വ​യിൽ ഒ​ളി​വിൽ ക​ഴി​​െഞ്ഞ​ന്നും പറയപ്പെടുന്നു. കേരള-കർണാടക അതിർത്തിയിൽനിന്ന് കസ്​റ്റഡിയിലെടുത്ത മുഹമ്മദിനെ ബുധനാഴ്ച രാവിലെ 10.15ഓടെ കൊച്ചിയിലെത്തിച്ചു. കഴിഞ്ഞദിവസം അറസ്​റ്റിലായ കാമ്പസ് ഫ്രണ്ട് എറണാകുളം ജില്ല കമ്മിറ്റി അംഗമായ ആദിലിെന ചോദ്യം ചെയ്തതിൽ നിന്നാണ് മുഹമ്മദിനെക്കുറിച്ചുള്ള നിർണായകവിവരങ്ങൾ ലഭ്യമായത്. കൊലപാതക സംഘത്തിൽ 15 പേരുണ്ടായിരുന്നതായാണ് പൊലീസ് നിഗമനം. ഇവരിൽ മുഹമ്മദ്​ ഒഴികെ മറ്റുള്ളവരെല്ലാം പുറത്തുനിന്നുള്ളവരാണെന്നാണ് എഫ്.ഐ.ആറിൽ പറയുന്നത്. 10 പേരെയാണ് ഇതുവരെ അറസ്​റ്റ്​ ചെയ്തത്. മുഹമ്മദി​​െൻറ അറസ്​റ്റ്​ രേഖപ്പെടുത്തി വ്യാഴാഴ്ച കോടതിയിൽ ഹാജരാക്കിയേക്കും.

2 thoughts on “അഭിമന്യു വധം: കണ്ണൂർ തലശ്ശേരി സ്വദേശി കസ്റ്റഡിയിൽ

  1. ഇത് കണ്ണൂർ സ്വദേശിയാണ് വാർത്തകൾ മുഴുവനായിട്ട് ഒന്നു വായിച്ചു നോക്കൂ എന്നാൽ മനസ്സിലാവും.

  2. വളരെ ലൈറ്റ് ആണല്ലോ കണ്ണൂർ വാർത്തകൾ

    ഷാനവാസിനെ പിടിച്ചെന്ന വാർത്ത വന്നിട്ട് 2 ദിവസമായല്ലോ

Leave a Reply

This site uses Akismet to reduce spam. Learn how your comment data is processed.

error: Content is protected !!
%d bloggers like this: