എടയന്നൂർ തെരൂർ മാപ്പിള എൽ പി സ്കൂളിൽ “നന്മവിളയുന്ന മക്കൾ” ബോധവത്കരണ ക്ലാസ്
മട്ടന്നൂർ: എടയന്നൂർ തെരൂർ മാപ്പിള എൽ പി സ്കൂളിൽ രക്ഷിതാക്കൾക്കായി നന്മ വിളയുന്ന മക്കൾ എന്ന വിഷയത്തിൽ
ബോധവത്കരണ ക്ലാസ് നടത്തി. പി ടി എ പ്രസിഡന്റ് പി.കെ.അബ്ദുൾ ലത്തീഫിന്റെ അധ്യക്ഷതയിൽ വാർഡ് മെമ്പർ എൻ.കെ അനിത ഉദ്ഘാടനം ചെയ്തു. മട്ടന്നൂർ ബി ആർ സി ട്രൈനർ പി.വി ജോസഫ് ക്ലാസിന് നേതൃത്വം നൽകി.കെ.പത്മാവതി,പി.കെ.സി മുഹമ്മദ്,പി.സുരേന്ദ്രൻ, സി.പി.സലീത്ത്, ഷബീർ എടയന്നൂർ,പി.കെ.ഹൈദർ, സി.പി തങ്കമണി, കെ.മുഹമ്മദ് ഫായിസ് തുടങ്ങിയവർ സംസാരിച്ചു.