ശബരിമലയിലെ സ്ത്രീ പ്രവേശനത്തെ വിലക്കിയത് എന്തടിസ്ഥാനത്തിലെന്ന് സുപ്രീം കോടതി

ശബരിമല ക്ഷേത്രം പൊതുക്ഷേത്രമാണെങ്കിൽ എല്ലാവർക്കും ഒരുപോലെ ആരാധന നടത്താൻ കഴിയണമെന്ന് സുപ്രീംകോടതി. എന്തിന്‍റെ അടിസ്ഥാനത്തിലാണ് സ്ത്രീകളെ ശബരിമലയില്‍ പ്രവേശിപ്പിക്കാതിരിക്കുന്നത് സുപ്രീംകോടതി ചോദിച്ചു.  പൊതുജനത്തിനായി ശബരിമല തുറന്നിട്ടുണ്ടെങ്കിൽ എല്ലാവർക്കും പോകാനാകണം  അല്ലെങ്കിൽ അത‌് ഭരണഘടന വിരുദ്ധമാകുമെന്നും സുപ്രീം കോടതി നിരീക്ഷിച്ചു.. ശബരിമലയിൽ പ്രായഭേദമില്ലാതെ സ്ത്രീകൾക്ക് പ്രവേശനം അനുവദിക്കണമെന്ന് ചൂണ്ടിക്കാട്ടി ഇന്ത്യന്‍ യങ് ലോയേഴ്സ് അസോസിയേഷന്‍ നൽകിയ ഹരജിയിൽ വാദം കോൾക്കവെ ആണ് കോടതി പരാമർശം നടത്തിയത്. ദേവസ്വം ബോർഡിന് ഇത്തരത്തിൽ തീരുമാനമെടുക്കാൻ എന്താണ് അധികാരം. ഒരു ക്ഷേത്രം എന്നത് പൊതു ക്ഷേത്രമായിരിക്കും. പൊതു ക്ഷേത്രമാണെങ്കിൽ എല്ലാവർക്കും ആരാധന നടത്താൻ അവകാശമുണ്ടെന്നും ചീഫ് ജസ്റ്റിസ് ദീപക് മിശ്ര അധ്യക്ഷനും ജസ്റ്റിസുമാരായ ആര്‍.എഫ്. നരിമാന്‍, ഇന്ദു മല്‍ഹോത്ര, എ.എം. ഖാന്‍വില്‍ക്കര്‍, ഡി.വൈ. ചന്ദ്രചൂഡ് എന്നിവര്‍ അംഗങ്ങളുമായ ഭരണഘടനാ ബെഞ്ച് ചൂണ്ടിക്കാട്ടി. ക്ഷേത്ര ഭരണകാര്യത്തിൽ ഇടപെടാൻ ആകില്ലെന്ന് രാവിലെ വാദം കേൾക്കവെ ഭരണഘടനാ ബെഞ്ച് വ്യക്തമാക്കിയിരുന്നു. ക്ഷേത്രത്തിന്‍റെ ഭരണകാര്യങ്ങൾക്കും മേൽനോട്ടത്തിനും ദേവസ്വം ബോർഡ് ഉണ്ട്. നിയമപരമായ കാര്യങ്ങൾ മാത്രമാകും പരിശോധിക്കുകയെന്ന് ഭരണഘടനാ ബെഞ്ച് വ്യക്തമാക്കിയിരുന്നു. അതേസമ‍‍യം, ഹിന്ദുമതം സ്‌ത്രീകളുടെ ക്ഷേത്രപ്രവേശനം തടയുന്നില്ല. തിരുവിതാംകൂർ രാജാവ് ക്ഷേത്രത്തിലെ സ്ത്രീപ്രവേശനം വിലക്കിയതിന് തെളിവില്ല. ശബരിമല ക്ഷേത്ര ആചാരങ്ങൾ ബുദ്ധമത വിശ്വാസത്തിന്‍റെ തുടർച്ചയാണെന്ന് ഹരജിക്കാരുടെ അഭിഭാഷകയായ ഇന്ദിര ജെയ്സിങ് വാദത്തിനിടെ ചൂണ്ടിക്കാട്ടി. എന്നാൽ, ബുദ്ധ ആചാരങ്ങളുടെ തുടർച്ചയാണ് എന്ന വാദങ്ങൾ പോര, വസ്തുതകൾ നിരത്തി അവ തെളിയിക്കണമെന്ന് കോടതി ആവശ്യപ്പെട്ടിരുന്നു.എല്ലാ പ്രായത്തിലുമുള്ള സ്ത്രീകളെയും ശബരിമലയിൽ പ്രവേശിപ്പിക്കണമെന്ന് സംസ്ഥാന സർക്കാർ സുപ്രീംകോടതിയിൽ നിലപാടറിയിച്ചു

Leave a Reply

This site uses Akismet to reduce spam. Learn how your comment data is processed.

error: Content is protected !!
%d bloggers like this: