പെരുമാച്ചേരിയിലെ ട്രാൻസ്ഫോർമർ ഇരുന്നു തന്നെ: ഒന്ന് ഉയർത്തിത്തരണേ. മന്ത്രിക്ക് കുട്ടികളുടെ കത്ത്

കൊ​ള​ച്ചേ​രി: പെ​രു​മാ​ച്ചേ​രി​യി​ലെ വൈ​ദ്യു​ത ട്രാ​ൻ​സ്ഫോ​ർ​മ​ർ ഉ​യ​ർ​ത്തി സ്ഥാ​പി​ക്കാ​ൻ ആ​രെ​യാ​ണ് സ​മീ​പി​ക്കേ​ണ്ട​ത്. മ​ന്ത്രി മ​ണി​യോ​ട് ചോ​ദ്യം ഈ ​ഭാ​ഗ​ത്തെ സ്കൂ​ൾ കു​ട്ടി​ക​ളു​ടേ​താ​ണ്. ഇ​തു സം​ബ​ന്ധി​ച്ച് അ​യ​ച്ച ക​ത്തി​ലെ വാ​ച​ക​ങ്ങ​ളാ​ണ് മു​ക​ളി​ൽ ചേ​ർ​ത്ത​ത്.പെ​രു​മാ​ച്ചേ​രി സി​ആ​ർ​സി ക്ക് ​സ​മീ​പ​ത്തെ വൈ​ദ്യു​ത ട്രാ​ൻ​സ്ഫോ​ർ​മ​റാ​ണ് അ​പ​ക​ട ഭീ​ഷ​ണി​യാ​യി മാ​റി​യി​രി​ക്കു​ന്ന​ത്. ന​വീ​ക​ര​ണം ക​ഴി​ഞ്ഞ​പ്പോ​ൾ റോ​ഡ് ഉ​യ​ർ​ന്ന​താ​ണ് പ്ര​ധാ​ന പ്ര​ശ്നം. ഇ​പ്പോ​ൾ സ്കൂ​ൾ വി​ദ്യാ​ർ​ഥി​ക​ള​ട​ക്ക​മു​ള്ള കാ​ൽ​ന​ട​യാ​ത്ര​ക്കാ​രാ​ണ് ഏ​റെ ഭീ​തി​യി​ലാ​യി​രി​ക്കു​ന്ന​ത്.കു​ന്നി​റ​ക്ക​വും വ​ള​വു​മാ​യ​തി​നാ​ൽ വാ​ഹ​ന​ങ്ങ​ൾ ട്രാ​ൻ​സ്ഫോ​ർ​മ​റി​ൽ ഇ​ടി​ക്കാ​ൻ സാ​ധ്യ​ത​യേ​റെ​യെ​ന്ന് സി​ആ​ർ​സി യി​ലെ വി​നോ​ദ് അ​ഭി​പ്രാ​യ​പ്പെ​ട്ടു. കൊ​ള​ച്ചേ​രി വൈ​ദ്യു​തി അ​ധി​കൃ​ത​രോ​ട് റോ​ഡ് ന​വീ​ക​രി​ക്കു​ന്ന സ​മ​യ​ത്ത് മാ​റ്റി സ്ഥാ​പി​ക്കാ​ൻ ആ​വ​ശ്യ​പ്പെ​ട്ട​താ​യി വ്യാ​പാ​രി​ക​ൾ പ​റ​ഞ്ഞു.

Leave a Reply

This site uses Akismet to reduce spam. Learn how your comment data is processed.

%d bloggers like this: