കനത്ത മഴ തുടരുന്നു; 10 ട്രെയിനുകള്‍ റദ്ദാക്കി, എറണാകുളത്തും ഇടുക്കിയിലും സ്കൂളുകള്‍ക്ക് അവധി
ജനജീവിതത്തെ സാരമായി ബാധിച്ച് സംസ്ഥാനത്തു ശക്തമായ മഴ തുടരുകയാണ്. 21 വരെ ശക്തമായ മഴ
തുടരുമെന്നാണു കാലാവസ്ഥാ മുന്നറിയിപ്പ്.താഴ്ന്ന പ്രദേശങ്ങള്‍ പാടെ വെള്ളത്തിനടിയിലാണ്. പലയിടത്തും കൂടുതല്‍ ദുരിതാശ്വാസ ക്യാമ്ബുകള്‍ തുറന്നിട്ടുണ്ട്.
കനത്ത മഴയില്‍ മീനച്ചിലാറില്‍ വെള്ളം ഉയര്‍ന്നതിനാല്‍ കോട്ടയം വഴിയുള്ള പത്ത് ട്രയിനുകള്‍ റദ്ദാക്കി.
എറണാകുളം – കൊല്ലം മെമു, കൊല്ലം – എറണാകുളം മെമു, എറണാകുളം -കോട്ടയം, കോട്ടയം – എറണാകുളം, എറണാകുളം-കായംകുളം, കായംകുളം-എറണാകുളം, പുനലൂര്‍ – ഗുരുവായൂര്‍, ഗുരുവായൂര്‍-പുനലൂര്‍ പാസഞ്ചറുകളും, തിരുനല്‍വേലി – പാലക്കാട്, പാലക്കാട്-തിരുനല്‍വേലി പാലരുവി എക്സ്പ്രസുകളുമാണ് റദ്ദാക്കിയത്.