ലോകത്ത് ഏറ്റവും അധികം പണം സമ്ബാദിക്കുന്നവരുടെ പട്ടികയില് ഇടംപിടിച്ച് സല്മാനും അക്ഷയും

ലോകത്ത് ഏറ്റവും അധികം പണം സമ്ബാദിക്കുന്നവരുടെ പട്ടികയില് ഇടംപിടിച്ച് സല്മാനും അക്ഷയും; ബോളിവുഡില് ഏറ്റവും അധികം പ്രതിഫലം വാങ്ങുന്ന ഷാരൂഖ്

ലിസ്റ്റില് ഇല്ല; ഫോബ്സ് പുറത്ത് വിട്ട പുതിയ പട്ടിക ഇങ്ങനെ

ലോകത്ത് ഏറ്റവും അധികം പണം സമ്ബാദിക്കുന്ന താരങ്ങളുടെ ഫോബ്സ ലിസ്റ്റില് ബോളിവുഡ് താരങ്ങളായ അക്ഷയ് കുമാറും സല്മാന് ഖാനും ഇടം നേടി. എന്നാല് ബോളിവുഡില് ഏറ്റവും കൂടുതല് പ്രതിഫലം കൈപറ്റുന്ന താരമായ ഷാരൂഖ് ഖാന് പുറത്തായി.
സിനിമകളില് നിന്ന് നേടിയ പ്രതിഫലത്തോടൊപ്പം മറ്റ് പരസ്യങ്ങളടക്കം നേടുന്ന വരുമാനവും കണക്കിലെടുത്താണ് ലിസ്റ്റ് പ്രഖ്യാപിക്കുക. 37.7 മില്ല്യണ് ഡോളറുമായി അന്പത്തി രണ്ടാം സ്ഥാനത്താണ് സല്ലു. 40.5 മില്ല്യണ് ഡോളറിന്റെ വരുമാന നേട്ടം അക്ഷയെ എഴുപത്തിയാറാം സ്ഥാനത്തെത്തിച്ചു.സിനിമകളില് നിന്ന് നേടിയ പ്രതിഫലത്തോടൊപ്പം 20ല്പരം ബ്രാന്ഡുകളില് നിന്ന് നേടിയ സമ്ബാദ്യവും അക്ഷയുടെ പ്രതിഫലത്തില് ഉള്പ്പെടുത്തിയിട്ടുണ്ട്.
ടൈഗര് സിന്ദാഹേ പോലെയുള്ള ബിഗ്ബജറ്റ് ചിത്രങ്ങളും സുസുക്കി, ക്ലോര്മിന്റ് പോലുള്ള ബ്രാന്ഡുകളില് നിന്നുള്ള വരുമാനവുമാണ് പട്ടികയിലിടം നേടാന് സല്മാനെ സഹായിച്ചത്.
എന്നാല് പട്ടികയില് സ്ഥിരമായി ഇടം നേടാറുള്ള കിങ് ഖാന് പക്ഷേ ഇത്തവണ ആ നേട്ടം ആവര്ത്തിക്കാനായില്ല. 380 ലക്ഷം ഡോളര് പ്രതിഫല തുകയുമായി 2017ല് അറുപത്തിയഞ്ചാം സ്ഥാനത്തായിരുന്നു താരം
അമേരിക്കന് ബോക്സിങ് ഇതിഹാസം ഫ്ളോയ്ഡ് മെയ്വതറാണ് ഫോര്ബ്സ് പട്ടികയില് ഒന്നാം സ്ഥാനത്ത്. 285 മില്ല്യണ് ഡോളറാണ് 41കാരനായ ഫ്ളോയ്ഡിന്റെ വരുമാനം.പട്ടികയില് 10-ാം സ്ഥാനത്ത് ഫുട്ബോള് താരം ക്രിസ്റ്റ്യാനോ റൊണാള്ഡോയുമുണ്ട്.ലിസ്റ്റില് ഇവരെ കൂടാതെ റോജര് ഫെഡറര്, ജെ.കെ.റോളിങ്, കാറ്റി ഫെറി, ടൈഗര് വുഡ്സ് എന്നിവരുമുണ്ട്. ആദ്യ പത്തുപേരിലാണ് ഇവരുടെ സ്ഥാനം

Leave a Reply

This site uses Akismet to reduce spam. Learn how your comment data is processed.

error: Content is protected !!
%d bloggers like this: